in ,

അല്‍സഈം എയര്‍കോളേജിന്റെ പരിശീലനം സമാപിച്ചു

അല്‍സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അത്തിയ്യ വ്യോമ കോളേജിന്റെ മംഗോളിയയിലെ സൈനിക പരിശീലനത്തില്‍ നിന്ന്

ദോഹ: അല്‍സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അത്തിയ്യ വ്യോമ കോളേജിന്റെ മംഗോളിയയിലെ സൈനിക പരിശീലനം സമാപിച്ചു. മംഗോളിയന്‍ സായുധസേനയുമായി സഹകരിച്ചായിരുന്നു രണ്ടാഴ്ച നീണ്ട അല്‍അദിയാത് 1 പരിശീലനവും അഭ്യാസപ്രകടനവും.

അല്‍സഈം വ്യോമകോളേജിലെ പത്താം ബാച്ച് ഓഫീസേഴ്‌സ് മത്സരാര്‍ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. മത്സരാര്‍ഥികളുടെ പരിശീലനം, പ്രതിരോധ പ്രകടനം എന്നിവയുടെ ശേഷി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കോളേജിന്റെ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശീലനത്തിലെ പങ്കാളിത്തം.

ഏറ്റവും പുതിയ രീതികളെക്കുറിച്ച് അവരെ പരിശീലിപ്പിക്കുന്നതിനും വ്യത്യസ്ത പരിതസ്ഥിതികളിലും കാലാവസ്ഥകളിലും പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയും ലക്ഷ്യമിട്ടുകൂടിയാണ് പങ്കാളിത്തം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സിറ്റിസ്‌കേപ്പ് 2019 ഒക്ടോബര്‍ 22 മുതല്‍; 50ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും

സിദ്ര മെഡിസിനില്‍ അത്യാധുനിക സ്ലീപ് ലബോറട്ടറി തുറന്നു