
ദോഹ: ഊര്‍ജസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അല്‍കഅബി ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇന്ത്യയില്‍. ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രദാനുമായി അല്‍കഅബി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഊര്‍ജമേഖലയില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള സഹകരണം വിലയിരുത്തി. ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഏകദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാന ഇന്ത്യന്‍ ഊര്‍ജ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായും അല്‍കഅബി ചര്‍ച്ച നടത്തി. ദ്രവീകൃത പ്രകൃതി വാതക മേഖലയിലെ സഹകരണവും ബന്ധവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചര്‍ച്ചകള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ(ഐഒസി) ചെയര്‍മാന്‍ സജ്ഞീവ് സിങ്, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(ഗെയ്ല്‍) ചെയര്‍മാന്‍ ഡോ.അശുതോഷ് കര്‍ണാടക് എന്നിവരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി.