
ദോഹ: അല്‍ഖോര്‍ മാളിലെ പ്രഥമ ഭക്ഷ്യമേള സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. രുചികളുടെ ഉത്സവം എന്ന പേരിലാണ് ഭക്ഷ്യപാനീയങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ ഒന്നിനു തുടങ്ങിയ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15 വരെ തുടരും.
ആഘോഷങ്ങളോടനുബന്ധിച്ച് നിരവധി വാരാന്ത്യപരിപാടികളും വിനോദപ്രവര്‍ത്തനങ്ങളും മാളിലുണ്ട്. ഫുഡ് ഫോട്ടോഗ്രഫി, പാചക ശില്‍പ്പശാലകള്‍ തുടങ്ങിയവയും നടക്കുന്നു. ഫെസ്റ്റിവല്‍ ഓഫ് ഫ്‌ലേവേഴ്സിന്റെ ഏറ്റവും വലിയ ആകര്‍ഷണം മാളുകളിലെ ഭക്ഷ്യ പാനീയ ഷോപ്പുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേകമായ എക്സ്‌ക്ലൂസീവ് പ്രമോഷനുമാണ്.
ഇവര്‍ പ്രത്യേക ഡീല്‍ വാഗ്ദാനം ചെയ്യുന്നതിനു പുറമെ ഡൈന്‍ ആന്റ് വിന്‍ കാമ്പയിന്റെ ഭാഗമായി നാലു വിജയികള്‍ക്ക് 2500 ഖത്തര്‍ റിയാല്‍ വീതം 10,000 റിയാലിന്റെ ലുലു ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിക്കും. മാളിലെ ഏതെങ്കിലും ഫുഡ് ഔട്ട്‌ലെറ്റുകളില്‍നിന്നും അന്‍പത് റിയാല്‍ ചെലവഴിക്കുന്നവര്‍ക്ക് കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ നിന്നും റാഫിള്‍ കൂപ്പണുകള്‍ ലഭിക്കും.
നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്കാണ് ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം. റാഫിള്‍ നറുക്കെടുപ്പ് ഒക്ടോബര്‍ 20ന് നടക്കും. ഫുഡ് ഫോട്ടോഗ്രഫി, ഇന്‍സ്റ്റഗ്രാം പ്രേമികള്‍ക്കായി മാള്‍ ഫുഡ് ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താവ് അല്‍ഖോര്‍ മാളില്‍നിന്നും വാങ്ങിയ ഭക്ഷണത്തിന്റെ ഫോട്ടോയെടുത്ത് അവരുടെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജില്‍ #foodfiewithakm എന്ന ഹാഷ്ട്ാഗില്‍ അല്‍ഖോര്‍ മാളിനെ @alkhormall ടാഗ് ചെയ്യണം.
ഒക്ടോബര്‍ പതിനഞ്ചുവരെ ഈ മത്സരത്തില്‍ പങ്കെടുക്കും. അഞ്ചു വിജയികള്‍ക്ക് 500 റിയാല്‍ വീതം ലുലു ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. മാളിലെ വാരാന്ത്യപരിപാടിരകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി ഏഴു മുതല്‍ ഒന്‍പതുവരെ നടക്കും. കുട്ടികള്‍ക്കായി പ്രത്യേക ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പരിപാടികളില്‍ സൗജന്യപ്രവേശനമാണ്.
ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാനാകുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് അല്‍ഖോര്‍ മാളിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.