in , , ,

അല്‍ജസീറക്ക് നാല് ഡിജിറ്റല്‍ അവാര്‍ഡുകള്‍

ദോഹ: അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന്റെ ക്രിയേറ്റീവ് ഡയറക്ടറേറ്റ് നാല് അവ ഡിജിറ്റല്‍ അവാര്‍ഡുകള്‍ നേടി. ലോകമെമ്പാടുമുള്ള 2500 ഓളം എന്‍ട്രികൡ നിന്നാണ് രണ്ട് പ്ലാറ്റിനം, രണ്ട് സ്വര്‍ണം, ജൂറി പരാമര്‍ശം എന്നീ അംഗീകാരങ്ങള്‍ അല്‍ജസീറ നേടിയത്.
യമനിലെ ഹൂത്തി ഗ്രൂപ്പിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടിനാണ് ഇന്നൊവേറ്റീവ് വീഡിയോ പ്രൊഡക്ഷന്‍ വിഭാഗത്തിലെ പ്ലാറ്റിനം അവാര്‍ഡ് അല്‍ജസീറ സ്വന്തമാക്കിയത്. യമനിലെ രാഷ്ട്രീയ സംഭവവികാസങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഹൂത്തികളുടെ ഇടപെടലുകളും വ്യക്തമാക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന്റെ ചരിത്രം, സ്റ്റാഫ്, മീഡിയ സന്ദേശം എന്നിവ പ്രദര്‍ശിപ്പിക്കുന്ന പ്രമോഷണല്‍ വീഡിയോക്കാണ് മറ്റൊരു പ്ലാറ്റിനം അവാര്‍ഡ് ലഭിച്ചത്. ഈജിപ്തില്‍ തടവിലായ അല്‍ജസീറ റിപ്പോര്‍ട്ടറെ കുറിച്ചുള്ള ‘മഹമൂദ് ഹുസൈന്‍: 1000 ദിവസം തടങ്കലില്‍’ വീഡിയോയാണ് ഗോള്‍ഡന്‍ അവാര്‍ഡ് നേടിയത്. ലളിതവും രസകരവുമായ ശൈലിയില്‍ ആശയം പ്രതിഫലിപ്പിക്കുന്ന ഈ വിഡിയോ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധനേടുന്നതാണ്. ആംഗ്യഭാഷയില്‍ ഉള്‍പ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളില്‍ തങ്ങളുടെ സഹപ്രവര്‍ത്തകനായ മഹമൂദ് ഹുസൈനെ വിട്ടയക്കണമെന്ന് അല്‍ജസീറ ജീവനക്കാര്‍ ഈ വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടാണ് ക്രിയേറ്റീവ് പ്രൊഡക്ഷനുള്ള മറ്റൊരു ഗോള്‍ഡ് മെഡല്‍ അല്‍ജസീറക്ക്് നേടിക്കൊടുത്തത്. ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം.
അല്‍ജസീറയിലെ ക്രിയേറ്റീവ് ഡെവലപ്‌മെന്റ് ആന്റ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീമിനും അവരുടെ കഠിനാധ്വാനം, രൂപകല്‍പ്പന, നൂതന ആശയങ്ങള്‍ എന്നിവക്കും അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിലെ നെറ്റ്‌വര്‍ക്ക് ക്രിയേറ്റീവ് ഡയറക്ടര്‍ റംസാന്‍ അല്‍നോയിമി നന്ദി അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൊഴിലിടത്തിലെ സന്തോഷം: പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം

മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം; ഫലസ്തീന് ഖത്തര്‍ ചാരിറ്റിയുടെ സഹായം