in

അല്‍ദഫ്‌നയില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

ദോഹ: ഖത്തര്‍ ഫ്യുവല്‍(വുഖൂദ്) അല്‍ദഫ്‌നയില്‍ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. പുതിയൊരു ഫിക്‌സഡ് പെട്രോള്‍ സ്‌റ്റേഷന്‍ കൂടി തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് വുഖൂദ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ജിനിയര്‍ സാദ് റാഷിദ് അല്‍മുഹന്നദി അറിയിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

ഇന്ധന, ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിനായി പുതിയ പെട്രോള്‍ സ്‌റ്റേഷനുകളുടെ നിര്‍മാണം വുഖൂദ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 4200 സ്‌ക്വയര്‍മീറ്ററിലായാണ് ദഫ്‌ന സ്റ്റേഷന്‍. മൂന്നു ലൈനുകളിലായി ഒന്‍പത് ഡിസ്‌പെന്‍സറുകളുണ്ട്. 24 മണിക്കൂറും സേവനമുണ്ടാകും. സിദ്ര സ്‌റ്റോര്‍, എല്‍പിജി സിലിണ്ടര്‍ വില്‍പ്പന, ചെറിയ വാഹനങ്ങള്‍ക്കായുള്ള ഗാസോലിന്‍, ഡീസല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന എന്നീ സേവനങ്ങളുമുണ്ടാകും.

22 പെട്രോള്‍ സ്‌റ്റേഷന്‍ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇവയില്‍ മിക്കതും 2019ല്‍ പ്രവര്‍ത്തനസജ്ജമാകും. 2020 ആകുമ്പോഴേക്കും 114 പെട്രോള്‍ സ്‌റ്റേഷനുകളാണ് വുഖൂദ് ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

5076 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു

‘സ്ഥിര പരിചിത മുഖങ്ങള്‍ ഏറെ; സന്നദ്ധസേവനം നല്‍കുന്നത് നിറഞ്ഞ സംതൃപ്തി’