
ദോഹ: അല്‍ദായേന്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യനിരീക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്തില്‍ ഭക്ഷ്യഔഔട്ട്ലെറ്റുകളില് 213 പരിശോധനാസന്ദര്ശനങ്ങള് നടത്തി. ഭക്ഷ്യനിരീക്ഷണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകളുടെ നാലു ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.
ക്രമക്കേട് കണ്ടെത്തിയ ഔട്ട്ലെറ്റുകള്‍ക്കെതിരെ 69 മുന്നറിയിപ്പുനോട്ടീസുകള് പുറപ്പെടുവിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട് ശുചിത്വം പാലിക്കുന്നതിനുള്ള സാഹചര്യം ശരിയാക്കുന്നതിനുള്ള ആറു സമ്മതപത്രങ്ങള്‍ കടയുടമകളില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. ഷോപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായുള്ള പൊതുവായ സാങ്കേതിക ആവശ്യകതകളെക്കുറിച്ച് വകുപ്പ് ബോധവല്‍ക്കരണ കാമ്പയിന് നടത്തി.