
ദോഹ: അല്‍ഫര്‍ഹ ടൂര്‍സ് ആന്റ് സര്‍വീസ് ദോഹ മുന്‍തസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എയര്‍ ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ രംഗത്തും ടൂറിസം ഗൈഡന്‍സിലും 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. അല്‍ഫര്‍ഹ ടൂര്‍സ് ആന്റ് സര്‍വീസ് ഡയരക്ടര്‍മാരായ ജാഫര്‍ ജാതിയേരി, സിറാജ് ഇ വി എടച്ചേരി, ജാഫര്‍ കെ പി കുറ്റ്യാടി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.