
ദോഹ:അല്‍മജ്ദ് റോഡില്‍ നിന്നും ഉംസലാല്‍ അലിലിയിലേക്കു നേരിട്ടുള്ള എക്സിറ്റ് തുറന്നു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. അല്‍മജ്ദ് റോഡില്‍ അല്മസ്റുഅ ഇന്റര്‍ചേഞ്ചില്‍ നിന്നും 900 മീറ്റര്‍ പടിഞ്ഞാറായാണ് പുതിയ എക്സിറ്റ്.
അല്സഖാമ, ഉംഉബൈരിയ, ഉംഅല്അമാദ് എന്നിവിടങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തല്‍, ഉംസലാല്‍ അലിയിലേക്കു പ്രവേശനം സുഗമമാക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ എക്സിറ്റ് തുറന്നിരിക്കുന്നത്.
ഉംസലാല്‍ അലി പ്രദേശത്തേക്ക് പ്രധാനകവാടം സജ്ജമാക്കുന്നതിനായി അല്‍മജ്ദ് റോഡുമായി നേരിട്ടു ബന്ധിപ്പിച്ചുകൊണ്ട് രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് നിര്‍മിക്കുകയും ചെയ്തു. അല്‍മജ്ദ് റോഡ് പൂര്‍ണമായും തുറന്നശേഷം അല്സഖാമ ഇന്റര്‍ചേഞ്ചിലും ഉംഅല്അമാദ് പാലത്തിലുമുള്ള ഗതാഗതക്കുരുക്ക് കുറക്കുന്നതിനും യാത്രാസമയം കുറക്കുന്നതിനും സഹായകമാണ് പുതിയ എക്സിറ്റ്.
ഉംസലാല്‍ അലിയിലെ വെള്ളം നിറക്കുന്ന സ്റ്റേഷനുകള്‍ക്കായി കോണ്‍ക്രീറ്റ് നടപ്പാതയോടെ പുതിയ റോഡും നിര്‍മിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രാദേശിക റോഡുകളില്‍ ടാങ്കറുകളുടെ സാന്നിധ്യം തടയുന്നതിനായാണിത്.
ഉംസലാല്‍ അലി പ്രദേശത്തെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങളോടുള്ള പ്രതികരണമായി പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് അശ്ഗാല്‍ സമഗ്രമായി പഠിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. റോഡുസുരക്ഷയും കണക്കിലെടുത്തു.
ഇതിന്റെയെല്ലാം ഭാഗമായാണ് അല്മജ്ദ റോഡിലെ അല്മസ്റുഅ ഇന്റര്‍ചേഞ്ചിന് പടിഞ്ഞാറു ഭാഗത്ത് ഉംസലാല്‍ അലിയിലേക്ക് സ്വതന്ത്രവും നേരിട്ടുള്ളതുമായ പ്രവേശനം സാധ്യമാക്കിയത്.
സുപ്രധാനവും ജനസാന്ദ്രതയുള്ളതുമായ റസിഡന്‍ഷ്യല്‍ ഏരിയകളിലേക്കുള്ള സാമീപ്യം കണക്കിലെടുത്ത് ദിവസേന റോഡില്‍ യാത്ര ചെയ്യുന്ന നിരവധി വാഹനങ്ങളെ പുതിയ പ്രവേശന കവാടം സഹായിക്കും. ഇവിടത്തെ നിരവധി കായിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ ഭരണ സേവന സൗകര്യങ്ങള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രയോജനകരമാണ് പുതിയ എക്സിറ്റ്.