in ,

അല്‍മഹാ ശിശു വികസന കേന്ദ്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും

അല്‍മഹാ ശിശു വികസന, പുനരധിവാസ കേന്ദ്രം പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി സന്ദര്‍ശിച്ചപ്പോള്‍

ദോഹ: പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വഖ്‌റ ആസ്പത്രി കാമ്പസിലെ അല്‍മഹാ ശിശു വികസന, പുനരധിവാസ കേന്ദ്രത്തിന്റെ സ്ഥലം സന്ദര്‍ശിച്ചു. ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) കീഴിലാണ് കേന്ദ്രം. ദോഹ മെട്രോയില്‍ യാത്ര ചെയ്താണ് ആരോഗ്യമന്ത്രിയും സംഘവും വഖ്‌റ ആസ്പത്രിയിലെത്തിയത്.
വൈറ്റ് പാലസ് മെട്രോ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അല്‍വഖ്‌റ മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ ഹമദ് ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപം സ്ഥിതിചെയ്യുന്ന ഹമദ് ഹോസ്പിറ്റല്‍ മെട്രോ സ്റ്റേഷനും സന്ദര്‍ശിച്ചു. ഖത്തര്‍ റെയിലിന്റെ സ്ട്രാറ്റജി ആന്റ് ബിസിനസ് ഡെവലപ്മെന്റ് മേധാവി അജ്ലാന്‍ ഈദ് അല്‍ ഇനാസിയാണ് പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. പുതിയ അല്‍ മഹാ സെന്ററിന്റെ അടുത്ത ഘട്ട നിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ ഇവിടെയെത്തിയതില്‍ അതിയായ അഭിമാനമുണ്ടെന്ന് ഡോ. ഹനാന്‍ അല്‍കുവാരി പറഞ്ഞു. ഡെവലപ്‌മെന്റല്‍, സങ്കീര്‍ണ്ണ, ദീര്‍ഘകാല ആരോഗ്യ ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി ഉന്നത നിലവാരത്തിലുള്ള ശിശുരോഗ പരിചരണ സേവനങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അല്‍മഹ കേന്ദ്രം സജ്ജമാക്കുന്നത്. ഈ പുതിയ സൗകര്യം കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറ്റവും മികച്ച സ്‌പെഷ്യലിസ്റ്റ് ചികിത്സയും പിന്തുണയും നല്‍കും. ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമാണിത്. ഈ മേഖലയിലെ ഏറ്റവും വലിയ സൗകര്യമാണിതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച അന്തരീക്ഷത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വനിതാ ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ ഖത്തര്‍

വിമാനത്താവളത്തില്‍ താല്‍ക്കാലികമായി ഹ്രസ്വകാല കാര്‍പാര്‍ക്കിങ് സൗജന്യം