in ,

അല്‍മീര ബ്രാഞ്ചുകളുടെ എണ്ണം 54 ആയി ഉയര്‍ത്തി

ദോഹ: അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് ദി മാളില്‍. അല്‍മീരയുടെ 54-ാമത്തെ ബ്രാഞ്ചാണിത്. പുതിയ ബ്രാഞ്ച് ദി മാളില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അല്‍മീര കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

താങ്ങാവുന്ന വിലയില്‍ ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുകയെന്ന കര്‍മപദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ അല്‍മീര തുറക്കുന്നത്. ദി മാളില്‍ വരാനിരിക്കുന്ന ബ്രാഞ്ച് അല്‍മീരയുടെ നെറ്റ്‌വര്‍ക്കിനു കീഴില്‍ പുതിയ സ്റ്റോറുകള്‍ തുറക്കുന്നതിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ്.

അല്‍മീര വിപണിയില്‍ വിപുലീകരണ പദ്ധതികള്‍ ആവിഷ്‌കരിച്ചതിനുശേഷം നാലു അധികബ്രാഞ്ചുകള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. അല്‍ഖോര്‍, അബ അല്‍ഹിരാന്‍, ലബൈബ്-1, ഇസ്ഗ്വവ എന്നീ ബ്രാഞ്ചുകള്‍ക്കു പുറമെ രണ്ടു കണ്‍വീനിയന്റ് സ്റ്റോറുകള്‍(മാര്‍) ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലും മുഷൈരിബ് മെട്രോ സ്‌റ്റേഷനിലും സജ്ജമാക്കിയിട്ടുണ്ട്.

ദി മാളില്‍ 1800 ചതുരശ്ര മീറ്ററിലായിട്ടായിരിക്കും പുതിയ ബ്രാഞ്ച്. കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പരിധികളില്ലാതെ സംയോജിപ്പിച്ച ഷോപ്പിങ് അനുഭവമാണ് അല്‍മീര നല്‍കുന്നത്. ഇവ രണ്ടും ഖത്തറിലെ അല്‍മീരയുടെ വിപണി സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഖത്തറില്‍ അല്‍മീര വിപുലീകരണം നടപ്പാക്കുന്നത്. ലോകോത്തരമായ ഉപഭോക്തൃ സേവനം, ഉയര്‍ന്ന നിലവാരം, പ്രാദേശികമായി ഉത്പാദിപ്പിച്ചതും ഇറക്കുമതി ചെയ്തതുമായ പുതിയ ഉത്പന്നങ്ങള്‍, ഖത്തറിലെ എല്ലാ സമീപസ്ഥലങ്ങള്‍ക്കും ലക്ഷ്യസ്ഥാനങ്ങള്‍ക്കും സമാനതകളില്ലാത്ത മൂല്യം എന്നിവയാണ് അല്‍മീര നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ വനിതാ റഗ്ബി സെവന്‍സിനായി ഖത്തര്‍ ടീം സജ്ജമായി

ഗോള്‍ക്ലിക്കില്‍ ഖത്തറിലെ ഫുട്‌ബോളിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍മാര്‍