in ,

അല്‍മീര റൗദത്ത് അല്‍ഹമാമയില്‍ പുതിയ ബ്രാഞ്ച് തുറന്നു

ദോഹ: അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് റൗദത്ത് അല്‍ഹമാമയില്‍ തുറന്നു. അല്‍മീരയുടെ ഖത്തറിലെ 53-ാമത്തെ സ്റ്റോറാണിത്.താങ്ങാവുന്ന വിലയില്‍ ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുകയെന്ന കര്‍മപദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ അല്‍മീര തുറക്കുന്നത്.
വിപുലീകരണത്തിന്റെ ഭാഗമായി സീലൈന്‍ ബ്രാഞ്ചില്‍ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങള്‍ അല്‍മീര സ്റ്റോറുകളിലുണ്ടാകുമെന്ന് അല്‍മീര ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ മുഹമ്മദ് ജാസിം അല്‍സുല്‍ത്താന്‍ പറഞ്ഞു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് ഉത്പന്നങ്ങളും കൂടുതലായി പ്രോത്സാഹിപ്പിക്കും.

ഈ വര്‍ഷം കൂടുതല്‍ ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങള്‍ സ്റ്റോറുകളില്‍

അതുകൊണ്ടുതന്നെ അല്‍മീര സ്റ്റോറുകളിലെ ഷെല്‍ഫുകളില്‍ അത്തരം ഉത്പന്നങ്ങള്‍ കൂടുതലായി ദൃശ്യമാകും. താങ്ങാവുന്ന നിലയില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശിക ഭക്ഷ്യ നിര്‍മാതാക്കളുമായും പ്രാദേശിക ഫാമുകളുമായും സഹകരിക്കുന്നുണ്ട്. ഭാവിയില്‍ പ്രാദേശിക പങ്കാളിത്തം ശക്തിപ്പെടുത്തും. റൗദത്ത് അല്‍ഹമാമ ബ്രാഞ്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമാണ്. ലുസൈല്‍ സിറ്റിക്കും ഉംസലാല്‍ അലിക്കും ഇടയിലായി തന്ത്രപരമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് റൗദത്ത് അല്‍ ഹമാമ. അല്‍ഖോര്‍ എക്‌സ്പ്രസ് ഹൈവേയുടെയും അല്‍ഷമാല്‍ റോഡിന്റെയും രണ്ട് പ്രധാന ഹൈവേകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പാര്‍പ്പിട സബ്ഡിവിഷന്‍ ഉള്‍പ്പടെ സുപ്രധാന വികസനപദ്ധതികളാണ് ഈ മേഖലയില്‍ നടക്കുന്നത്. റൗദത്ത് അല്‍ഹമാമയില്‍ 2,505 ചതുരശ്ര മീറ്ററിലായിട്ടാണ് പുതിയ ബ്രാഞ്ച്.
കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പരിധികളില്ലാതെ സംയോജിപ്പിച്ച ഷോപ്പിങ് അനുഭവമാണ് അല്‍മീര നല്‍കുന്നത്. ഇവ രണ്ടും ഖത്തറിലെ അല്‍മീരയുടെ വിപണി സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഖത്തറില്‍ അല്‍മീര വിപുലീകരണം നടപ്പാക്കുന്നത്. ലോകോത്തരമായ ഉപഭോക്തൃ സേവനം, ഉയര്‍ന്ന നിലവാരം, പ്രാദേശികമായി ഉത്പാദിപ്പിച്ചതും ഇറക്കുമതി ചെയ്തതുമായ പുതിയ ഉത്പന്നങ്ങള്‍, ഖത്തറിലെ എല്ലാ സമീപസ്ഥലങ്ങള്‍ക്കും ലക്ഷ്യസ്ഥാനങ്ങള്‍ക്കും സമാനതകളില്ലാത്ത മൂല്യം എന്നിവയാണ് അല്‍മീര നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാവി അല്‍സദ്ദ് വിട്ടേക്കുമെന്ന് സൂചന; ബാര്‍സയുമായി ചര്‍ച്ചകള്‍ നടക്കുന്നു

ചാലിയാര്‍ ദിനം ആചരിച്ചു