in , ,

അല്‍മെഷാഫില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

ദോഹ: മേഖലയിലെ ഏറ്റവും പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. അല്‍മെഷാഫിലാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മെഷാഫ്, വുഖൈര്‍, വഖ്‌റ, ബര്‍വ വില്ലേജ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഉപഭോക്താക്കളുടെ ഏറ്റവും ജനപ്രിയ ഷോപ്പിങ് കേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉന്നത ഗുണനിലവാരത്തില്‍ ചില്ലറ വില്‍പ്പനയ്ക്കായി ലോകോത്തര നിലവാരവുമായി പൊരുത്തപ്പെടുന്നവിധത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റോര്‍ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്തൃ സൗകര്യം, പ്രീമിയം ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍, ഉയര്‍ന്ന മത്സരാധിഷ്ഠിത വിലകള്‍, മികച്ച ഉപഭോക്തൃ സേവനം എന്നിവയെല്ലാം കേന്ദ്രീകരിച്ച് നന്നായി ആസൂത്രണം ചെയ്ത റീട്ടെയില്‍ ഫ്‌ളോര്‍ ലേഔട്ട് ലോകോത്തര ഷോപ്പിങ് അനുഭവത്തിന്റെ മാതൃകയാണ് സമ്മാനിക്കുന്നത്. ആധുനികകാലത്തെ ഷോപ്പിങ് ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് പുതിയ ഔട്ട്‌ലെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഫ്രഷ് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍, പഴം പച്ചക്കറികള്‍ക്കായി വ്യത്യസ്തമായ വിഭാഗങ്ങള്‍, മാംസം, മത്സ്യം, ചിക്കന്‍ വിഭവങ്ങള്‍, ബേക്കറി ഇനങ്ങള്‍, ഹോട്ട് ആന്‍ഡ് കോള്‍ഡ് ഇനങ്ങള്‍, റെഡി ടു ഈറ്റ് ഭക്ഷ്യവിഭവങ്ങള്‍, ക്ഷീരോത്പന്നങ്ങള്‍, ഫ്രോസണ്‍ ഫുഡ്, പാലുല്‍പ്പന്നങ്ങള്‍, ശീതീകരിച്ചവ, റോസ്റ്ററി, പലവ്യഞ്ജനങ്ങള്‍, പ്രത്യേകമായി ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഗാര്‍ഹിക ഉപകരണങ്ങള്‍, ഹോം അപ്ലയന്‍സസ്, ഗാര്‍മെന്റ്‌സ്, ഫൂട്‌വെയര്‍, കളിപ്പാട്ടങ്ങള്‍, ലഗേജ്, സ്റ്റേഷനറി, ലിനന്‍, ഇലക്‌ട്രോണിക്‌സ്, മൊബൈലുകള്‍, ഐ ടി ആക്‌സസറിസ് എന്നിവയെല്ലാം അല്‍മെഷാഫ് ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ജൈവോത്പന്നങ്ങള്‍ക്കും പഴം, പച്ചക്കറി, സസ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങള്‍ക്കുമായി വിശാലമായി സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രൂട്ടന്‍ ഫ്രീ, ലാക്ടോസ് ഫ്രീ, ഡയറി ഫ്രീ, യീസ്റ്റ് ഫ്രീ, വീറ്റ് ഫ്രീ, വെഗാന്‍, ജൈവ, ഫാറ്റ് ഫ്രീ, നട്ട് ഫ്രീ, സോയ് ഫ്രീ, സോള്‍ട്ട് ഫ്രീ, ജിഎം ഫ്രീ, എഗ് ഫ്രീ ഉത്പന്നങ്ങളുടെ ശേഖരവുമുണ്ട്. ലുലുവിന്റെ അല്‍മെഷാഫ് തുറന്നതിനോടനുബന്ധിച്ച് പ്രമോഷനുകളും വ്യത്യസ്ത ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഇവക്കു പുറമെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും 10-15-20-30, ട്രോളി ഫ്രീ കാമ്പയിനുകളും പുരോഗമിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ക്ലബ്ബ് ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര

ഖിഫ് ഫുട്‌ബോള്‍: ഖത്തര്‍ കെ.എം.സി.സി മലപ്പുറം ഫൈനലില്‍