
ദോഹ: അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ പൊതുനിയന്ത്രണ വിഭാഗം 711 പരിശോധനാ പര്യടനങ്ങള്‍ നടത്തി. 466 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 62 നിയമലംഘനങ്ങള്‍ അനുരജ്ഞനത്തിലൂടെ പരിഹരിച്ചു. നിയമലംഘകര്‍ നിര്‍ദ്ദിഷ്ട പിഴത്തുക അടച്ചാണ് നിയമലംഘനങ്ങള്‍ പരിഹരിച്ചത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി 290 നിയമലംഘന റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പിന് കൈമാറി.

കൂടാതെ ഉപേക്ഷിച്ച വാഹനങ്ങളിലും പോര്‍ട്ടബിള്‍ കാബിനുകളിലും 617 മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിപ്പിക്കുകയും മൂന്നു ദിവസത്തിനുള്ളില്‍ ഇവ നീക്കം ചെയ്യണമെന്ന് ഉടമകളോടു ആവശ്യപ്പെടുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട 233 വാഹനങ്ങളും പോര്‍ട്ടബിള്‍ കാബിനുകളും മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ഇത്തരം നിയമലംഘനങ്ങളില്‍ നിന്നായി 1,30,000 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കുകയും ചെയ്തു.