
ദോഹ: അല്‍റായ എഡിറ്റര്‍ ഇന്‍ ചീഫ് സാലേഹ് അഫ്‌സാന്‍ അല്‍കുവാരി ലണ്ടനില്‍ അന്തരിച്ചു. രാജ്യത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ടും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായും 2017ല്‍ രൂപീകരിച്ച ഖത്തര്‍ പ്രസ് സെന്ററിന്റെ സ്ഥാപക ചെയര്‍മാന്‍ സാലേഹ് അഫ്‌സാന്‍ അല്‍കുവാരിയായിരുന്നു.
സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സാലേഹ് അല്‍കുവാരി എഴുതിയ ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഉപരോധം തുടങ്ങിയശേഷം എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് ഉപരോധത്തേക്കാള്‍ ശക്തമാണ് ഖത്തര്‍ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.