in ,

അല്‍ഷഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ സന്ദര്‍ശകത്തിരക്കേറി

ദോഹ: അല്‍ ഷഹാനിയയിലെ അല്‍ ദോസരി പാര്‍ക്കില്‍ ഈദ് അവധിദിനങ്ങളില്‍ സന്ദര്‍ശകത്തിരക്ക് വര്‍ധിച്ചു. കൂടുതല്‍ സൗകര്യങ്ങളും മൃഗങ്ങളെയും ഉള്‍പ്പെടുത്തി പാര്‍ക്ക് നവീകരിച്ചിട്ടുണ്ട്. ഒപ്പം, രാത്രി താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


ഈദിന്റെ അവധിദിനങ്ങളില്‍ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി. പുതിയ റോഡുകള്‍ തുറന്നതും, മേല്‍പ്പാതകള്‍ സജ്ജമായതും അല്‍ ദോസരി പാര്‍ക്കിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ നിരവധിപേരെത്തി. അനിമല്‍ സഫാരി പാര്‍ക്കിനോടു ചേര്‍ന്നാണു രാത്രി താമസത്തിനുള്ള കോട്ടേജുകള്‍ സജ്ജമാക്കിയിട്ടുള്ളത്.

മരുഭൂമിയില്‍ യഥാര്‍ഥ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള അവസരമാണ് ഇതുവഴി സന്ദര്‍ശകര്‍ക്കു ലഭിക്കുന്നത്. പരമ്പരാഗത അറബിക് നൃത്തം,വിവിധങ്ങളായ ഷോകള്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കാനായി പാര്‍ക്കില്‍ ഒരുക്കുന്നുണ്ട്.

പ്രതിവര്‍ഷം 1.50 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് അല്‍ ദോസരി പാര്‍ക്കിലെത്തുന്നത്. അനിമല്‍ സഫാരി പാര്‍ക്ക്, മൃഗശാല, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഹെറ്റിറ്റേജ്, മരിടൈം മ്യൂസിയം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അല്‍ ദോസരി പാര്‍ക്കിലുണ്ട്. അവധിക്കാല യാത്രകളില്‍ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രം കൂടിയാണ് അല്‍ ദോസരി പാര്‍ക്ക്. ഒട്ടേറെ മലയാളികളും ഈദാഘോഷങ്ങള്‍ക്കായി അല്‍ ദോസരി പാര്‍ക്കിലെത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പുതിയ അധ്യയനവര്‍ഷം: ബാക്ക് ടു സ്‌കൂള്‍ കാമ്പയിന് മികച്ച പ്രതികരണം

വ്യോമയാന മേഖല ഖത്തറിന്റെ വളര്‍ച്ചക്ക് ഇന്ധനമേകുന്നു: ഐസിഎഒയിലെ ഖത്തര്‍ പ്രതിനിധി