in ,

അല്‍ഷഹാനിയയില്‍ ഉപേക്ഷിക്കപ്പെട്ട 101 വാഹനങ്ങള്‍ നീക്കം ചെയ്തു

ബീച്ചുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ബീച്ചുകള്‍ ശുചീകരിക്കുന്നു

ദോഹ: അല്‍ഷഹാനിയ മുനിസിപ്പാലിറ്റി മുനിസിപ്പല്‍ നിയന്ത്രണ വകുപ്പിലെ പൊതുനിയന്ത്രണ വിഭാഗത്തിന്റ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി പരിധിയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്ന കാമ്പയിന്‍ തുടരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 101 വാഹനങ്ങള്‍ നീക്കം ചെയ്തു.

അതേസമയം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നോട്ടീസ് പതിപ്പിച്ചതിനെത്തുടര്‍ന്ന് ചില വാഹന ഉടമകള്‍ സ്വയമേവ അവ നീക്കം ചെയ്തു. അല്‍ശമാല്‍ മുനിസിപ്പാലിറ്റിയില്‍ ശുചിത്വ കാമ്പയിനും പുരോഗമിക്കുന്നു. പൊതു ശുചിത്വ വകുപ്പ്, സേവന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിന്‍.

ഇതിന്റെ ഭാഗമായി മുനിസപ്പാലിറ്റി പരിധിയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയിലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്തു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നാച്വറല്‍ റിസേര്‍വ്‌സ് വകുപ്പും പൊതു ശുചിത്വ വകുപ്പിലെ ബീച്ചസ് ആന്റ് ഐലന്റ് വിഭാഗവും സംയുക്തമായി ദ്വീപുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രാജ്യത്തെ ബീച്ചുകളിലും ദ്വീപുകളിലും ശുചിത്വം ഉറപ്പാക്കുകയെന്ന മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗുകള്‍: മാര്‍ഗനിര്‍ദേശങ്ങളുമായി എച്ച്എംസി

സ്റ്റാര്‍സ് ലീഗ്: ഗരാഫക്ക് ജയം, സെയ്‌ലിയ- ഖോര്‍ മത്സരം സമനിലയില്‍