
ദോഹ: ഖത്തറിലെ കാസര്‍കോട് നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ ഖത്തര്‍(കടെക്‌സ) സംഘടിപ്പിക്കുന്ന ഹാസ്യ വിരുന്ന് അല്‍സമാന്‍ എക്‌സ്‌ചേഞ്ച്,ട്രാന്‍സ് ഫാസ്റ്റ് ‘ഒപ്പരം’ ഏപ്രില്‍ രണ്ടിന് റീജന്‍സി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു.
പ്രമുഖ ഹാസ്യ താരങ്ങളായ കോട്ടയം നസീര്‍, ജോബി മാര്‍ക്കോസ് എന്നിവര്‍ നയിക്കുന്ന മിമിക്‌സ് ഷോയില്‍ ആദര്‍ശ്, ജോസ് മോന്‍ നല്‍ക്കര, ദേവി ചന്ദന എന്നിവര്‍ അണിചേരും. ഗായകരായ ഷിനോബ് രാജ്, ശൈഖ കൊച്ചിന്‍, ആദില്‍ അത്തു എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. 250,100,50ഖത്തര്‍ റിയാലാണ് ടിക്കറ്റ് നിരക്ക്. വാര്‍ത്താസമ്മേളനത്തില്‍ ബിജു മത്തായ്, ഉണ്ണി നമ്പ്യാര്‍, രാജന്‍ കുന്നുമ്മല്‍, സുബൈര്‍ അല്‍സമാന്‍, സുനൈന അല്‍സമാന്‍, ജിതേഷ് ട്രാന്‍സ് ഫാസ്റ്റ് എന്നിവര്‍ പങ്കെടുത്തു.