
ദോഹ: ഖത്തര്‍ കേരള ഇസ്‌ലാഹി സെന്ററിനു കീഴില്‍ അല്‍മനാര്‍ മദ്‌റസ സംഘടിപ്പിക്കുന്ന അവധിക്കാല പഠന ക്ലാസിനു സലത്ത ജദീദിലെ മദ്‌റസ ഹാളില്‍ തുടക്കം കുറിച്ചു. ചടങ്ങില്‍ ഉമര്‍ ഫൈസി, മുജീബ് റഹ്മാന്‍ മിശ്കാത്തി, അബ്ദുല്‍ വഹാബ്, നജ്മുദ്ധീന്‍ സലഫി സംബന്ധിച്ചു. കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളാക്കിയാണ് ക്ലാസ് സംഘടിപ്പിച്ചത്.
എല്ലാ ശനിയാഴ്ചയും രാവിലെ 8:30 മുതല്‍ 11:30 വരെയാണ് ക്ലാസുകള്‍. ഇസ്‌ലാമിക പഠനം, അറബി ഭാഷ പഠനം, ഖുര്‍ആന്‍, ഹിഫഌ, കര്‍മശാസ്ത്രം, സ്വഭാവ രൂപീകരണം, പ്രാര്‍ത്ഥനകള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിലബസ്. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 55559756, 33105962.