in

അശ്ഗാല്‍ പദ്ധതികളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ നടപ്പാക്കുന്ന പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ നടപടികള്‍. അശ്ഗാലിന്റെ എന്‍ജിനിയറിങ് സര്‍വീസ് വകുപ്പ് ധനമന്ത്രാലയം, ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. ഇതുപ്രകാരം അശ്ഗാലിന്റെ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളിലേക്ക് വേതനം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അശ്ഗാല്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ടെണ്ടര്‍ രേഖകളില്‍ വ്യവസ്ഥയായി ചേര്‍ക്കും. ബിഡ് സാങ്കേതികമായി സ്വീകരിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളിലൊന്ന് കമ്പനിയിലെ തൊഴിലാളികളുടെ കുടിശിക പൂര്‍ണമായും നല്‍കിയിരിക്കണമെന്നതാണ്. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികളുടെ വേതന കുടിശികയുള്ള കമ്പനികളുടെ ബിഡ് അശ്ഗാല്‍ പദ്ധതികളില്‍ സ്വീകരിക്കില്ല. തൊഴിലാളികളുടെ വേതനം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളുടെ പുരോഗതി മന്ത്രാലയം പരിശോധിക്കും. ഇതിനായി ഭരണവികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിന് അശ്ഗാലില്‍ പ്രോജക്റ്റ് ഡാറ്റ നല്‍കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഖത്തര്‍ ക്രെഡിറ്റ് ബ്യൂറോയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാണ്. അശ്ഗാല്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അതോറിറ്റിയുടെ താല്‍പ്പര്യത്തിന്റെ വെളിച്ചത്തിലാണ് ഈ നടപടികള്‍. അശ്ഗാല്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും സഹകരിച്ച്് ഈ നടപടികളുടെ പ്രയോഗവല്‍ക്കരണവും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിനായി തുടര്‍നടപടികള്‍ സ്വീകരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

തീവ്രവാദ പ്രതിരോധം: ഖത്തറും യുഎന്നും ധാരണാപത്രം ഒപ്പുവെച്ചു

രാജ്യാന്തര പ്രാഥമികാരോഗ്യ പരിചരണ സമ്മേളനത്തിന് ഇന്ന് തുടക്കം