in

അശ്ഗാല്‍ രാജ്യാന്തര സമ്മേളനം 23, 24 തീയതികളില്‍

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം ഒക്ടോബര്‍ 23, 24 തീയതികളില്‍ നടക്കും. പൊതുമേഖലയിലെ ലീന്‍ പരിവര്‍ത്തനം സംബന്ധിച്ചാണ് സമ്മേളനം. അശ്ഗാല്‍ ആസ്ഥാനത്തായിരിക്കും സമ്മേളനം നടക്കുക. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിരവധി നിര്‍മാണ, എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഖത്തര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ്, ലീന്‍ കണ്‍സ്ട്രക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പങ്കാളിത്തവുമുണ്ടാകും.

ഖത്തര്‍, യുഎസ്, യുകെ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രഭാഷകരും വിദഗ്ദ്ധരും വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി രജിസ്‌ട്രേഷന്‍ തുടരുന്നു.
അമേരിക്കയിലെ മിഷിഗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീന്‍ ഇന്‍ പബ്ലിക് സെക്ടര്‍(എല്‍ഐപിഎസ്) സംഘടനയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് അശ്ഗാല്‍ ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആരോഗ്യകരമായ ഭക്ഷണം; വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ കാമ്പയിന്‍

ഓറിയോണിഡ് ഉല്‍ക്കവര്‍ഷം ഇന്ന് ഖത്തറില്‍ ദൃശ്യമാകും