
ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാലില്‍ അടുത്തിടെ ചേര്‍ന്ന എന്‍ജിനിയര്‍മാര്‍ക്കായി സുരക്ഷാ ശില്‍പ്പശാല സംഘടിപ്പിച്ചു. ഖത്തറിന്റെ എലൈറ്റ് മാനേജ്മെന്റ് മേഖലയിലെ മികവിന്റെ കേന്ദ്രമായ തഫവോഖ് പ്രോഗ്രാമാണ് ശില്‍പ്പശാലക്ക് ചുക്കാന്‍ പിടിച്ചത്. ത്രിദിന ശില്‍പ്പശാലയില്‍ 25 എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു. സുരക്ഷാമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സുരക്ഷാ സംസ്കാരം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ശില്‍പ്പശാല ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തില്‍ എന്‍ജിനീയര്‍മാരുടെ പങ്കും ഉത്തരവാദിത്തങ്ങളും പരാമര്‍ശിച്ചു.
ശില്‍പ്പശാലയുടെ അജണ്ടയിലെ മറ്റ് വിഷയങ്ങളില്‍ സുരക്ഷാ പ്രകടനത്തില്‍ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളുടെ സ്വാധീനം, സുരക്ഷാ ഉപകരണങ്ങളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും ഉപയോഗം എന്നിവയും ഉള്‍പ്പെട്ടു. ഖത്തറിന്റെ വികസനത്തോടുള്ള അശ്ഗാലിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമാണ് ശില്‍പ്പശാലയുടെ ലക്ഷ്യങ്ങളെന്ന് അശ്ഗാല്‍ പ്രസിഡന്റ് എന്‍ജിനിയര്‍ സാദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി പറഞ്ഞു.
സുരക്ഷയുടെയും ജീവനക്കാരുടെ ക്ഷേമത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത് ഉല്പാദനക്ഷമത വര്‍ധിപ്പിക്കും. ഇത് ആത്യന്തികമായി ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനം ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി വേഗത്തിലാക്കും- അല്‍മുഹന്നദി പറഞ്ഞു.