in ,

അശ്രദ്ധമായി വാഹനമോടിക്കല്‍; ശിക്ഷ കടുപ്പിച്ച് ഗതാഗത വകുപ്പ്‌

ദോഹ: നിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. സീലൈന്‍ മേഖലയില്‍ അശ്രദ്ധമായി വാഹനമോടിച്ച നിരവധി ഡ്രൈവര്‍മാരെ ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടി.
ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രധാന ഗതാഗത നിയമലംഘനങ്ങളില്‍ അശ്രദ്ധമായ ഡ്രൈവിങ്്, ഡ്രിഫ്റ്റിംഗ്, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം നിയമലംഘനങ്ങള്‍ വ്യക്തികളുടെ ജീവിതത്തെയും റോഡ് ഉപയോക്താക്കളുടെ സ്വത്തിനെയും അപകടത്തിലാക്കുന്നതാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യും. കഴിഞ്ഞദിവസം മാത്രം സീലൈനില്‍ അഞ്ചു ഗതാഗത അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ അപകടത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഒരു അപകടത്തില്‍ ഗുരുതരമായ പരുക്ക് റിപ്പോര്‍ട്ട് ചെയ്തു. വാഹന ഡ്രൈവര്‍മാരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് അയക്കുമെന്ന് വകുപ്പ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി. സീലൈന്‍ മേഖലയില്‍ ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങള്‍ക്കെതിരെയും ട്രാഫിക് വകുപ്പ് നടപടിയെടുത്തു: ശബ്ദലംഘനവുമായി ബന്ധപ്പെട്ട് 84 വാഹനങ്ങള്‍ക്കെതിരെയും ചായം പൂശിയ ഗ്ലാസ് വിന്‍ഡോകളുടെ പേരില്‍ 15 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.
ഡ്രിഫ്റ്റിങ് നടത്തിയതിന് ഒന്‍പത് വാഹനങ്ങള്‍ക്കെതിരെ നടപടിയുണ്ടായി. നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച നിലയില്‍ അഞ്ചുവാഹനങ്ങള്‍ കണ്ടെത്തി. ട്രാഫിക് നിയമത്തെ എല്ലാവരും മാനിക്കണമെന്നും റോഡ് ഉപയോക്താക്കളുടെ ജീവന്‍ അപകടത്തിലാക്കുന്ന നിയമലംഘനങ്ങളും തെറ്റായ പെരുമാറ്റവും ഒഴിവാക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വകുപ്പ് വ്യക്തമാക്കി.ഡ്രൈവിങിനിടെ ശ്രദ്ധയും കരുതലും ജാഗ്രതയും വേണം. കുട്ടികള്‍ ഉള്‍പ്പെടെ വാഹനത്തിലെ യാത്രികര്‍ സീറ്റ് ബല്‍റ്റ് ധരിച്ചിരിക്കണം. വാഹനം ഓടിക്കുമ്പോള്‍ ക്ഷമ കൈവെടിയരുത്്.പ്രകോപിതരാകുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. അലക്ഷ്യമായോ ശ്രദ്ധയില്ലാതെയോ വാഹനം ഓടിക്കുന്നത് വലിയ ദുരന്തത്തിനിടയാക്കും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, ഫേസ്ബുക്ക് നോക്കുക, സന്ദേശം അയക്കുക ഇവയെല്ലാം അപകടത്തിന് കാരണമാകും. വാഹനത്തില്‍ ടി.വി കാണുക, ഭക്ഷണം കഴിക്കുക ഇവയെല്ലാം ഒഴിവാക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുല്‍ത്താന്‍ ഖാബൂസിന് വിട

ഊരിദു മാരത്തണ്‍; ആയിരങ്ങള്‍ പങ്കെടുത്തു