
ദോഹ: ആംസ്റ്റര്‍ഡാം വാര്‍ഷിക ഐബിസി പ്രദര്‍ശനത്തില്‍ ഖത്തര്‍ സാറ്റലൈറ്റ് കമ്പനി സുഹൈല്സാറ്റിന്റെ പവലിയന് ശ്രദ്ധേയമാകുന്നു. മിഡില്‍ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിലെ ഡിജിറ്റല്‍ മീഡിയ, സാറ്റലൈറ്റ് മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന വാര്‍ഷിക പ്രദര്‍ശനമാണ് ഐബിസി.
സെപ്ംബര്‍ 13ന് തുടങ്ങിയ പ്രദര്‍ശനം 17വരെ തുടരും. സവിശേഷമായ രീതിയിലാണ് ഖത്തര്‍ പവലിയന് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സുഹൈല്സാറ്റ് 2013ല്‍ വിക്ഷേപണം ചെയ്ത സുഹൈല്‍ ഒന്ന് ഉപഗ്രഹം, രണ്ടാമത്തെ സാറ്റലൈറ്റ് സുഹൈല്‍-2, ടെലിപോര്‍ട്ട് കണ്ട്രോള് സ്റ്റേഷന് എന്നിവയുടെ അവതരണം ഖത്തര്‍ പവലിയനിലുണ്ട്.
ഐബിസിയില്‍ വീണ്ടും സാന്നിധ്യമാകുന്നതില്‍ സന്തോഷമുണ്ടെന്ന് സുഹൈല്സാറ്റ് പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ അലി ബിന്‍ അഹമ്മദ് അല്‍കുവാരി പറഞ്ഞു. ഉപഭോക്താക്കളുമായും പങ്കാളികളുമായും ഇടപഴകുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള ശരിയായ വേദിയാണ് ഐബിസി പ്രദര്‍ശനം.
ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ് രംഗത്ത് അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കാനാവുന്ന സുഹൈല്‍-2 ഇതിനായി 26 ഡിഗ്രി ഈസ്റ്റ് ഹോട്ട്സ്പോട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലും ഉത്തരാഫ്രിക്കയിലും ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ പ്രീമിയം ഡി.ടി.എച്ച് ടെലിവിഷന്‍ സംപ്രേഷണം സാധ്യമാക്കാന്‍ ഇതിലൂടെ സുഹൈല്‍ സാറ്റിനാകുന്നുണ്ട്.
ഗൗ ബാന്‍ഡും ഗമ ബാന്‍ഡും ഉള്‍ക്കൊള്ളുന്ന സുഹൈല്‍-2 ലൂടെ ടെലിവിഷന്‍ സംപ്രേഷണവും ഗവണ്മെന്റ് സേവനങ്ങളും നല്‍കാനാകും. വൈഡ് ജ്യോഗ്രഫിക്കല്‍ കവറേജും സാധിക്കും. കൂടാതെ ആദ്യറേഡിയോ അമേച്ച്വര്‍ സാറ്റലൈറ്റ് കോര്പറേഷന് ജിയോ സ്റ്റേഷനറി കമ്യൂണിക്കേഷന്‍ നല്‍കാനും സുഹൈല്‍-2ന് സാധിക്കും.
സുഹൈല്‍ ഒന്നും രണ്ടും സാറ്റലൈറ്റുകള്‍ 25.5/26 ഇ ഹോട്ട്സ്പോട്ടില്‍ നിന്ന് ഉയര്‍ന്ന നിലവാരമുള്ള, പ്രീമിയം ഡിടിഎച്ച് ടെലിവിഷന്‍ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നുണ്ട്. വാര്‍ത്താ, കായിക ചാനലുകള്‍ക്കായി പ്രക്ഷേപണ, വിപുലീകരണ അവസരങ്ങളും നല്കുന്നു.
ഏറ്റവും അത്യാധുനികമായ ആന്റി ജാമിങ് ടെക്നോളജിയുടെ അടിസ്ഥാനത്തിലാണ് സുഹൈല്‍-1, സുഹൈല്‍-2 ഉപഗ്രഹങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തിലാണ് ടെലിപോര്‍ട്ട് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അല്ഗുവൈരിയ ഏരിയയിലെ പുതിയ ടെലിപോര്‍ട്ട് സജ്ജമാക്കിയിരിക്കുന്നത്.
റ്റവും ഉന്നതമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷിതവും സംയോജിതവുമായ പ്രക്ഷേപണ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ടെലിപോര്ട്ടും അനുബന്ധസംവിധാനങ്ങളും. സുഹൈല്‍ സാറ്റ് കമ്പനിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഏറ്റവും മികച്ച ഗ്രൗണ്ട് സേവനങ്ങളും പ്ലാറ്റ്ഫോം സേവനങ്ങളും ലഭ്യമാക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം ടെലിപോര്ട്ടില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്താ വിനിമയ രംഗത്തെ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതിക സഹായങ്ങള്‍ എല്ലാം ലഭ്യമാക്കുകയാണ് ടെലിപോര്‍ട്ട് പദ്ധതിയുടെ ലക്ഷ്യം. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. സുഹൈല്‍ സാറ്റിന്റെ കണ്ട്രോള് സ്റ്റേഷന് എന്ന നിലയിലാണ് ടെലിപോര്‍ട്ട് വിഭാവനം ചെയ്തിരിക്കുന്നത്.
2010ല്‍ സ്ഥാപിതമായ ഖത്തര്‍ സാറ്റലൈറ്റ് കമ്പനിയായ സുഹൈല്‍ സാറ്റ് 2013ലാണ് ആദ്യമായി ഉപഗ്രഹം വിക്ഷേപിക്കുന്നത്. സുഹൈല്‍ സാറ്റ്1 ഭൂസ്ഥിര ഭ്രമണപഥത്തില്‍ വിജയകരമായി എത്തുകയും വാണിജ്യാടിസ്ഥാനത്തില്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സുഹൈല്‍ സാറ്റ് ഒന്നിന്റെ വിജയത്തെത്തുടര്‍ന്ന് സുഹൈല്‍ രണ്ടും സാധ്യമായി. ടെലിപോര്ട്ടിലൂടെ ബഹിരാകാശ ഗവേഷണരംഗത്തെ സുപ്രധാനമായൊരു നാഴികക്കല്ലാണ് ഖത്തറിന് സാധ്യമാകുന്നത്.