in

ആഗസ്തില്‍ അനുവദിച്ചത് 415 കെട്ടിട പെര്‍മിറ്റുകള്‍; മുന്നില്‍ റയ്യാന്‍

ദോഹ: ആഗസ്തില്‍ ഏറ്റവുമധികം കെട്ടിട പെര്‍മിറ്റ് അനുവദിച്ചത് അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ(പിഎസ്എ) 56-ാമത് മാസാന്ത്യ സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കെട്ടിട പെര്‍മിറ്റുകള്‍, കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളത്. ആഗസ്തില്‍ ആകെ 415 കെട്ടിട പെര്‍മിറ്റുകളാണ് അനുവദിച്ചത്. ഇതില്‍ 115 പെര്‍മിറ്റുകളും റയ്യാന്‍ മുനിസിപ്പാലിറ്റിയിലായിരുന്നു. ആകെ അനുവദിച്ച പെര്‍മിറ്റുകളുടെ 28ശതമാനവും റയ്യാനിലായിരുന്നു.

രണ്ടാംസ്ഥാനത്ത് ദോഹ, അല്‍വഖ്‌റ മുനിസിപ്പാലിറ്റികള്‍, 85 പെര്‍മിറ്റുകള്‍ വീതം അനുവദിച്ചു. 20ശതമാനം വീതം. മറ്റു മുനിസിപ്പാലിറ്റികളില്‍ അനുവദിച്ച പെര്‍മിറ്റുകളുടെ എണ്ണം ചുവടെ- അല്‍ദായേന്‍(58, 14%), ഉംസലാല്‍(32, 8%), അല്‍ഖോര്‍(17, 4%), അല്‍ഷഹാനിയ(14, 3%), അല്‍ശമാല്‍(9, 2%). കെട്ടിട പെര്‍മിറ്റുകളുടെ കാര്യത്തില്‍ കഴിഞ്ഞമാസം 41ശതമാനം കുറവുണ്ടായി. എല്ലാ മുനിസിപ്പാലിറ്റികളിലും കഴിഞ്ഞമാസം കുറവുണ്ടായി. ഏറ്റവുമധികം കുറവ് അല്‍ഖോറിലാണ്, ഇവിടെ പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ 56%മാണ് കുറവ്. അല്‍ഷഹാനിയ- 55%, ഉംസലാല്‍- 45%, അല്‍ദോഹ- 44%, അല്‍ശമാല്‍- 40%, അല്‍റയ്യാന്‍- 39%, അല്‍വഖ്‌റ- 35%, അല്‍ദായേന്‍- 32% വീതമാണ് കുറവ്. ഔദ്യോഗിക അവധിദിനങ്ങള്‍ കൂടിയതിനാലാണ് ആഗസ്തില്‍ പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ കുറവുണ്ടായത്. പുതിയ പാര്‍പ്പിട, പാര്‍പ്പിടേതര കെട്ടിടങ്ങള്‍ക്കായി മുഴുവന്‍ മുനിസിപ്പാലിറ്റികളിലുമായി 198 പെര്‍മിറ്റുകളാണ് വിതരണം ചെയ്തത്. ആകെ അനുവദിച്ചതിന്റെ 48%വരുമിത്.

നിലവിലെ കെട്ടിടം വിപുലീകരിക്കാനായി 208(50%) പെര്‍മിറ്റുകളും വേലികെട്ടാനായി 9(2%)പെര്‍മിറ്റുകളുമാണ് വിതരണം ചെയ്തത്. പുതിയ പാര്‍പ്പിട കെട്ടിട പെര്‍മിറ്റുകളില്‍ വില്ലകളാണ് മുന്നില്‍. 118 പെര്‍മിറ്റുകളാണ് ഇവയ്ക്കായി അനുവദിച്ചത്(72%). ഭവന വായ്പകള്‍ക്കായി 31പെര്‍മിറ്റുകളും(19%) അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ക്കായി ഒന്‍പത് പെര്‍മിറ്റുകളും(5%)വിതരണം ചെയ്തു. വാണിജ്യ കെട്ടിടങ്ങള്‍ക്കായി 16 പെര്‍മിറ്റുകള്‍(48%), സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായി ഏഴ്(21%), പള്ളികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഫാക്ടറികള്‍ എന്നിവക്കായി അഞ്ചു പെര്‍മിറ്റുകള്‍(15%) അനുവദിച്ചു. അല്‍റയ്യാനില്‍ ആഗസ്തില്‍ 67നിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകളാണ് പുറപ്പെടുവിച്ചത്, ആകെ അനുവദിച്ചതിന്റെ 26%. അല്‍ദായേന്‍- 59(23%), അല്‍വഖ്‌റ- 49(19%), ദോഹ- 46(18%), ഉംസലാല്‍- 16(6%), അല്‍ഖോര്‍- 10(4%), അല്‍ഷഹാനിയ, അല്‍ശമാല്‍- 5 വീതം(2%) വീതം കെട്ടിട നിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു.
ആഗസ്തില്‍ റസിഡന്‍ഷ്യല്‍, നോണ്‍ റസിഡന്‍ഷ്യല്‍ മേഖലകളിലായി 195 കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകളാണ് അനുവദിച്ചത്. ആകെ അനുവദിച്ചതിന്റെ 76% വരുമിത്. 62 അഡീഷന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് ആഗസ്തില്‍ അനുവദിച്ചത്. ആകെ അനുവദിച്ചതിന്റെ 24%വരുമിത്. കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചതില്‍ വില്ലകളാണ് മുന്നില്‍. 99 കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകളാണ് വില്ലകള്‍ക്കായി അനുവദിച്ചത്.

ജൂലൈയുമായി താരതമ്യം ചെയ്താല്‍ ആഗസ്തില്‍ കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചതില്‍ 33%ന്റെ കുറവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചതില്‍ അല്‍റയ്യാനില്‍ 46%, അല്‍ശഹാനിയ 44%, അല്‍വഖ്‌റ 40%, അല്‍ദോഹ 38%, ഉംസലാല്‍ 30%, അല്‍ശമാല്‍ 29%, അല്‍ഖോര്‍ 9% വീതം കുറവുണ്ടായി. അല്‍ദായേന്‍ മുനിസിപ്പാലിറ്റിയില്‍ 11% വര്‍ധനവുണ്ടായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്യവസായ മേഖലയില്‍ ഖത്തര്‍- ക്യൂബ സഹകരണം

ലോക അത്‌ലറ്റിക്‌സ്: വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍