in ,

ആഗോളകായിക മേഖലയില്‍ ദോഹക്ക് സുപ്രധാന സ്ഥാനം: ശൈഖ് ജുആന്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനചടങ്ങില്‍ ക്യുഒസി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി സംസാരിക്കുന്നു

ദോഹ: ദശാബ്ദങ്ങളായി ദോഹ നിരവധി രാജ്യാന്തര കായിക പരിപാടികള്‍ക്കും ചാമ്പ്യന്‍ഷിപ്പുകള്‍ക്കുമാണ് ആതിഥേയത്വം വഹിച്ചുവരുന്നതെന്നും ഇതിലൂടെ ആഗോള കായിക രംഗത്ത് സുപ്രധാനസ്ഥാനം നേടാന്‍ ദോഹക്കായിട്ടുണ്ടെന്നും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2019 സംഘാടകസമിതി ചെയര്‍മാനുമായ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.

രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളുടെയും പരിപാടികളുടെയും ആതിഥേയത്വത്തിലൂടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നേടാന്‍ ഖത്തരി കേഡര്‍മാരെ പ്രാപ്തരാക്കുന്നു. ഇതിലൂടെ ലോകത്തിലെ പ്രധാനപ്പെട്ട കായികതലസ്ഥാനങ്ങളിലൊന്നായി ദോഹയെ മാറ്റാന്‍ സഹായിക്കുന്നതായും ശൈഖ് ജുആന്‍ പറഞ്ഞു. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ തൂണുകളെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നായാണ് കായികത്തെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന ടൂര്‍ണമെന്റുകളുടെ ഓര്‍ഗനൈസേഷനില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നേടാന്‍ അതിന്റെ കേഡര്‍മാരെ പ്രാപ്തരാക്കുന്നു, അങ്ങനെ ദോഹയെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റാന്‍ ഇത് സഹായിക്കുന്നു ലോകത്തിലെ പ്രധാനപ്പെട്ട കായിക തലസ്ഥാനങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ കായികരംഗത്തെ പങ്ക് ഊന്നിപ്പറയുന്ന ഈ മഹത്തായ ഫോറത്തിലേക്ക് ഖത്തര്‍ ലോകത്തെ സ്വാഗതം ചെയ്യുകയാണ്.

10 ദിവസത്തെ ഈ വലിയ കായിക പരിപാടി വീക്ഷിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം പ്രഖ്യാപിച്ചതിനുശേഷം, ഖത്തര്‍ അതിന്റെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മാര്‍ഗനിര്‍ദേശപ്രകാരം ഈ വലിയ പരിപാടി സംഘടിപ്പിക്കുന്നതിനായി എല്ലാ മേഖലകളുടെയും സഹകരണത്തിലൂടെ നേരത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.

ആഗോള കായികരംഗത്ത് ഖത്തറിന്റെ നിലവാരം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ടൂര്‍ണമെന്റിന്റെ വിജയം മികച്ച രീതിയില്‍ ഉറപ്പുവരുത്താനായിട്ടുണ്ട്.ലോകമെമ്പാടുമുള്ള ചാമ്പ്യന്മാര്‍ പങ്കെടുക്കുന്ന ഈ പ്രധാന ടൂര്‍ണമെന്റ് മികച്ചതാക്കാന്‍ പൗരന്‍മാരും ഇവിടത്തെ താമസക്കാരും നടത്തിയ പരിശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

അത്‌ലറ്റിക്‌സ് എന്നത് രണ്ടു യഥാര്‍ഥ കായികഇനങ്ങളില്‍ ഒന്നാണെന്നും 2019ലെ ഏറ്റവും വലിയ സിംഗിള്‍ കായിക ചാമ്പ്യന്‍ഷിപ്പ് ലോക അത്‌ലറ്റിക്‌സാണന്നതില്‍ അഭിമാനമുണ്ടെന്നും രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലോര്‍ഡ് സെബാസ്റ്റിയന്‍ കോ പറഞ്ഞു.

ആതിഥേയരാജ്യമായ ഖത്തറിനും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ക്യുഒസി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിക്കും ഐഎഎഎഫ് വൈസ് പ്രസിഡന്റ് ദഹ്‌ലന്‍ അല്‍ഹമദിനും അദ്ദേഹം നന്ദി അറിയിച്ചു. ഐഎഎഎഫ് ഷോകേസ് ഇവന്റില്‍ മത്സരിക്കുന്ന അത്‌ലറ്റുകളുടെ ഉത്സാഹം, ഏകാഗ്രത, ദൃഢനിശ്ചയം, അര്‍പ്പണബോധം എന്നിവയെ ഒരു ആസ്വാദകനെന്ന നിലയില്‍ അഭിനന്ദിക്കുന്നതായും സെബാസ്റ്റ്യന്‍ കോ പറഞ്ഞു.

ജനങ്ങള്‍ക്കിടയിലും സംസ്‌കാര കൈമാറ്റത്തിലും കായികരംഗത്തെ ഗുണപരമായ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള അവസരമാണ് ദോഹ 2019 എന്ന് സാംസ്‌കാരിക കായികമന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി ചൂണ്ടിക്കാട്ടി. ഖത്തര്‍ കൈവരിച്ച പുരോഗതി കാണാന്‍ ഖത്തറിന്റെ അതിഥികള്‍ക്കുള്ള അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന്റെ ശേഷി പ്രത്സാഹിപ്പിക്കുന്നതാണ് ലോക അത്‌ലറ്റിക്‌സെന്നും അദ്ദേഹം പറഞ്ഞു.

ലോക ചാമ്പ്യന്‍മാര്‍ക്കൊപ്പം ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഖത്തര്‍ ചാമ്പ്യന്‍മാര്‍ക്കും കായികക്ഷമതയിലും കായിക മിടുക്കിലും ഒരു മികച്ച മാതൃക പ്രകടിപ്പിക്കാന്‍ കഴിയട്ടൈയെന്ന് അദ്ദേഹം ആശംസിച്ചു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കുന്ന ഖത്തറിന്റെ മികവിനെ പ്രശംസിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ ഡോ.തോമസ് ബാഷ്.

സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമാക്കുന്നതിനുള്ള ദോഹയുടെ ശേഷിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക അത്‌ലറ്റിക്‌സിനോടനുബന്ധിച്ച് ഐഎഎഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോക്കൊപ്പം ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍: ജൂറിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വെസ്റ്റ്‌ബേയില്‍ അല്‍അബ്‌റാജ് പാര്‍ക്ക് തുറന്നു