in , ,

ആഗോള ഭക്ഷ്യസുരക്ഷാ സൂചിക: അറബ് മേഖലയില്‍ ഖത്തര്‍ ഒന്നാമത്‌

ദോഹ: ആഗോള ഭക്ഷ്യ സുരക്ഷാ സൂചിക 2019 ല്‍ അറബ് മേഖലയില്‍ ഖത്തറിന് ഒന്നാം സ്ഥാനം. ആഗോള തലത്തില്‍ 13-ാമതാണ് ഖത്തര്‍. ദ ഇക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റാണ് സൂചിക തയാറാക്കിയത്. 113 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 81.2 പോയിന്റ് നേടിയാണ് ഖത്തര്‍ 13-ാം സ്ഥാനം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത. അയര്‍ലണ്ട്, യുഎസ് രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യുഎഇ 21-ാമതാണ്. കുവൈത്ത് 27-ാം സ്ഥാനത്തും സഊദി അറേബ്യ 30-ാം സ്ഥാനത്തും ഒമാന്‍ 46-ാം സ്ഥാനത്തും ബഹ്റൈന്‍ 50-ാം സ്ഥാനത്തുമാണ്. 58.9 സ്‌കോറുമായി 72-ാം സ്ഥാനത്താണ് ഇന്ത്യ. ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതില്‍ ഉപഭോക്താവിന്റെ ശേഷി, ഭക്ഷ്യ ലഭ്യത, ഭക്ഷ്യ സുരക്ഷ-ഗുണനിലവാരം എന്നീ മൂന്ന് പ്രധാന ഘടകങ്ങള്‍ വിലയിരുത്തിയിലാണ് സൂചിക തയ്യാറാക്കിയത്. ഉപഭോക്താവിന്റെ ശേഷിയുടെ കാര്യത്തില്‍ 98.9 ആണ് ഖത്തറിന്റെ സ്‌കോര്‍. അറബ് മേഖലയില്‍ ഒന്നാമതാണ്. രണ്ടാമത് യുഎഇയും മൂന്നാമത് കുവൈത്തുമാണ്. ഭക്ഷണസാധനങ്ങളുടെ ലഭ്യതയില്‍ 64.0 ആണ് സ്‌കോര്‍. അറബ് മേഖലയില്‍ അഞ്ചാമതാണ് ഖത്തര്‍. ഭക്ഷ്യസുരക്ഷ,ഗുണനിലവാരം എന്നിവയുടെ കാര്യത്തില്‍ 84.1 സ്‌കോറുമായി അറബ് ലോകത്ത് ഒന്നാമതാണ് ഖത്തര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ കപ്പിന് ഇന്ന് തുടക്കം

466 മില്യണിലധികം റിയാലിന്റെ റിയല്‍എസ്‌റ്റേറ്റ് ഇടപാടുകള്‍