in ,

ആനാണ്ടി അനുസ്മരണം ഇന്ന്; വിവി മുഹമ്മദലി പങ്കെടുക്കും

ദോഹ: ഒരു പുരുഷായുസ്സ് മുഴുവനും പൊതു പ്രവര്‍ത്തനത്തിന് വേണ്ടി മാറ്റി വെച്ച്  പ്രവാസികള്‍ക്കും കെഎംസിസിക്കും എന്നും താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വിട പറഞ്ഞ ആനാണ്ടി മൊയ്തു ഹാജിയെ ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മറ്റി അനുസ്മരിക്കുന്നു.

ഇന്ന് രാത്രി ഏഴ്  മണിക്ക് തുമാമ കെഎംസിസി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി അനുസ്മരണ പ്രഭാഷണം നടത്തും.

കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മണ്ഡലം കമ്മറ്റി അഭ്യര്‍ത്ഥിച്ചു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡിഎഫ്‌ഐയുടെ സഹായത്തോടെ നിര്‍മിച്ച ഏഴു ചിത്രങ്ങള്‍ കാനില്‍

അമീര്‍ ബലദ്‌ന ഫാം സന്ദര്‍ശിച്ചു