in

ആപ്പിള്‍ ഐഫോണ്‍ 11, 11 പ്രോ ഫോണുകളുടെ മുന്‍കൂര്‍ ഓര്‍ഡര്‍ തുടങ്ങി

ദോഹ: ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 മാക്സ് എന്നിവയുടെ മുന്‍കൂര്‍ ഓര്‍ഡര്‍ തുടങ്ങി. ഫോണ്‍ സെപ്തംബര്‍ 27 മുതല്‍ ഖത്തര്‍ വിപണിയില്‍ ലഭ്യമാകും. ഫോണിന്റെ പ്രീ ഓര്‍ഡര്‍ സെപ്തംബര്‍ 20ന് തുടങ്ങിയതായി വൊഡാഫോണ്‍ ഖത്തര്‍ അറിയിച്ചിട്ടുണ്ട്. വൊഡാഫോണ്‍ ഖത്തര്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ മുഖേനയും ഓര്‍ഡര്‍ ചെയ്യാം.

ഐഫോണ്‍ ടെന്‍എസ്, ടെന്‍എസ് മാക്സ് എന്നിവയുടെ പിന്‍ഗാമികളാണ് ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് ഫോണുകള്‍. ഏറെ സവിശേഷതകളോടെയാണ് ഐ ഫോണ്‍ 11 വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, എ13 എഐ ബയോണിക് ചിപ്പ്, 12 എംപി ടെലിഫോട്ടോ, 12 എംപി വൈഡ് ആംഗിള്‍ എന്നിവയടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനവും
12 എംപിയുടെ സെല്‍ഫി ക്യാമറയുമാണ് ഐഫോണ്‍ 11ന്റെ പ്രധാന സവിശേഷത.

ട്രൂ ഡെപ്ത് സെന്‍സര്‍, വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള കഴിവ് എന്നിവയും ഇതിനുണ്ട്. കറുപ്പ്, വെള്ള, ലാവെന്‍ഡര്‍, ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും. 64 ജിബി, 128 ജിബി 256 ജിബി, സ്റ്റോറേജ് പതിപ്പുകള്‍ ഐഫോണ്‍ 11നുണ്ട്. ഈ ഫോണിനേക്കാള്‍ ചെറിയ സ്‌ക്രീനാണ് ഐഫോണ്‍ 11പ്രോയ്ക്ക്. 5.8 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത്. അതേസമയം 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ 11 പ്രോ മാക്സിന്.രണ്ട് ഫോണുകളിലും സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഐഫോണ്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ അവതരിപ്പിക്കുന്നത് ഈ ഫോണുകളിലാണ്. 12 എംപി ടെലിഫോട്ടോ, 12 എംപി അള്‍ട്രാ വൈഡ്, 12 എംപി വൈഡ് ആംഗിള്‍ സെന്‍സറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ13 ബയോണിക് ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 18 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ടാവും. ചാര്‍ജറും ഫോണിനൊപ്പം ലഭിക്കും.

മിഡ്നൈറ്റ് ഗ്രീന്‍, പ്ലസ് സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഫോണുകള്‍ വിപണിയിലെത്തും. 64 ജിബി, 256 ജിബി, 512 ജിബി പതിപ്പുകളാണ് ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് ഫോണുകള്‍ക്കുണ്ടാവുക. വൊഡാഫോണില്‍ നിന്ന് പുതിയ ഐഫോണ്‍ വാങ്ങുന്ന ഉപയോക്താക്കള്‍ തെരഞ്ഞെടുത്ത റെഡ് പ്ലാനുകള്‍ക്കായി സൈന്‍അപ്പ് ചെയ്യുമ്പോള്‍ 24 മാസ കാലയളവില്‍ 1200 ഖത്തര്‍ റിയാല്‍ ലാഭിക്കാനാകും.

ഈ എക്സ്‌ക്ലൂസീവ് ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത പ്രാദേശിക ഡാറ്റയും കോളുകളും അതിലേറെയും ആസ്വദിക്കാന്‍ കഴിയും. കൂടാതെ, പുതിയ ഐഫോണ്‍ വാങ്ങുന്ന എല്ലാവര്‍ക്കും 295 റിയാല്‍ മൂല്യമുള്ള സൗജന്യ രണ്ടാം വര്‍ഷ വാറന്റി, 35% ക്ലിയര്‍ കോട്ട് ഡിസ്‌കൗണ്ട് വൗച്ചര്‍, ഒരു വര്‍ഷത്തെ ആപ്പിള്‍ ടിവി + സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ പോലുള്ള വൊഡാഫോണ്‍ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ലഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉം ലെഖ്ബ ഇന്റര്‍ചേഞ്ച് വര്‍ഷാവസാനത്തോടെ ഭാഗികമായി തുറക്കും

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ടീമുകള്‍ ഖത്തറിലെത്തിത്തുടങ്ങി