
ദോഹ: ബയോമെഡിക്കല്‍ രംഗം, ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ എന്നിവയില്‍ പുരോഗതി കൈവരിക്കുന്നതിനും പിന്തുണ നല്‍കുന്നതിനുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇലകട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു. ഹെല്‍ത്ത് റിസര്‍ച്ച് ഗവേണന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ഖത്തറിലെയും വിദേശത്തുമുള്ള മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളെയും ഗവേഷണ പരിപാടികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന കണ്ണിയായാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.
രജിസട്രേഷന്‍, അഷ്വുറന്‍സ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനല്‍ എത്തിക്കല്‍ കമ്മിറ്റീസ് ഫോര്‍ ഹ്യൂമന്‍, അനിമല്‍, ബയോസേഫ്റ്റി റിസര്‍ച്ച് തുടങ്ങി നിരവധി സേവനങ്ങളാണ് പുതിയ ഇലക്േട്രാണിക് സംവിധാനത്തില്‍ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഗവേഷണത്തില്‍ വ്യാപൃതരായിരിക്കുന്ന ഗവേഷകര്‍ക്കും മാനേജ്‌മെന്റ്, അഡ്മിന്‍ ജീവനക്കാര്‍ക്കുള്ള രെജിസട്രേഷന്‍ സേവനങ്ങളും സെമിനാര്‍, സമ്മേളനങ്ങള്‍, പരിശീലന ശില്‍പശാലകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും മന്ത്രാലയം ആരംഭിച്ച വെബ്‌പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേേു:െ//ൃലലെമൃരവ.ാീുവ.ഴീ്.ൂമ എന്ന വെബ്‌പോര്‍ട്ടല്‍ വഴിയാണ് ഇതിലേക്ക് പ്രവേശിക്കുക.
രാജ്യത്തെ ഗവേഷണ രംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിലേക്ക് സംഭാവന നല്‍കാനുതകുന്ന ആരോഗ്യ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍പ്രവര്‍ത്തനങ്ങളും മുഴുവന്‍ ഔദ്യോഗിക കൃത്യങ്ങളുടെയും ഡോക്യുമെന്റേഷനും ഇതില്‍ ലഭ്യമാണ്. രാജ്യത്തെ ആരോഗ്യ ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നതിന് പൊതുജനാരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സുപ്രധാന വകുപ്പാണ് ഹെല്‍ത്ത് റിസര്‍ച്ച് ഗവേണന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്.
ആരോഗ്യ ഗവേഷണ പരിപാടികള്‍ക്കുള്ള നിയമനിര്‍ദേശങ്ങളും സദാചാര മാര്‍ഗനിര്‍ദേശങ്ങളും നയങ്ങളും വികസിപ്പിക്കുന്നതും നടപ്പിലാക്കുന്നതും വകുപ്പിന്റെ ചുമതലകളില്‍ പെടുന്നു.