in

ആറാം വാര്‍ഷിക നിറവില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്

ദോഹ: മികച്ച ഷോപ്പിങ് അവസരമൊരുക്കി ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്കു ഇന്നു തുടക്കമാകും. നവംബര്‍ ആറു വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വുകൈര്‍ എസ്ദാനിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് പ്ലാസ മാള്‍ (ഷോപ്പ് നമ്പര്‍ 91), ഗ്രാന്‍ഡ് എക്‌സ്പ്രസ് പ്ലാസ മാള്‍ (ഷോപ്പ് നമ്പര്‍ 170) ഏഷ്യന്‍ ടൗണ്‍ എന്നിവിടങ്ങളില്‍ നിരവധി ഉത്പന്നങ്ങള്‍ക്കു വന്‍ വിലക്കിഴിവ് നല്‍കും.

ഗ്രാന്‍ഡ് മാളില്‍ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റിനു തുടക്കമിട്ടു ഖത്തറിലെ സാന്നിധ്യത്തിന് ആരംഭമായ ഒക്ടോബര്‍ 13ന് നിരവധി ഉത്പന്നങ്ങള്‍ ആറു റിയാലിനു നല്‍കിയാണ് ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് പ്ലാസ മാള്‍ (ഷോപ്പ് നമ്പര്‍ 91), ഗ്രാന്റ് എക്‌സ്പ്രസ് പ്ലാസ മാള്‍ (ഷോപ്പ് നമ്പര്‍ 170) എന്നീ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വ്യത്യസ്തമാവുന്നത്. കൂടാതെ ഇവിടങ്ങളില്‍ നിന്നും ആയിരം റിയാലിന് മുകളില്‍ പര്‍ച്ചേസ് ചെയുന്ന ആദ്യ 115ഓളം ഉപഭോക്താക്കള്‍ക്ക് റെഡ്മി യുടെ 7 എ സ്മാര്‍ട്ട് ഫോണ്‍ വെറും ആറു റിയാലിന് ലഭിക്കും. കൂടാതെ അന്നേ ദിവസം രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്ത ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവില്‍ സര്‍പ്രൈസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈന്‍ ചെയ്ത ഗ്രാന്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാന്‍ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്‌വെയര്‍, ആരോഗ്യ- സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉത്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്.

ഫ്രഷ്നെസ് നിലനിര്‍ത്തിക്കൊണ്ടു ദിനേന ആകാശ മാര്‍ഗമെത്തിക്കുന്ന പഴവര്‍ഗങ്ങള്‍, പച്ചക്കറി, ഇറച്ചി, മീന്‍ തുടങ്ങിയവയും ഗ്രാന്‍ഡ് പ്രത്യേകതയാണ്. ജി സി സി രാജ്യങ്ങളിലും ഇന്ത്യയുമായി അറുപതു ശാഖകളും ആറായിരത്തെയിലേറെ തൊഴിലാളികളും ഗ്രൂപ്പിന് കീഴിലുണ്ട്.
ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഓഫറുകള്‍ പ്രയോജനപ്പെടുത്തി ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ജനറല്‍ മാനേജര്‍ അജിത്ത് കുമാര്‍ എന്നിവര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അമല്‍; വളണ്ടിയറാവാന്‍ മൊറോക്കോയില്‍ നിന്ന് പറന്നെത്തിയവള്‍

ലോകത്തെ മികച്ച വിമാനത്താവളം: ചുരുക്കപ്പട്ടികയില്‍ ഹമദും