
ദോഹ: ഖത്തറില്‍ ആറു പ്രവാസികള്‍ക്കു കൂടി നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) കേസ് സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ സ്ഥിരീകരിക്കപ്പെട്ട നോവല്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറു പേരിലാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. രോഗബാധിതരായവരെ പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സാംക്രമിക രോഗ കേന്ദ്രത്തില്‍ ചികിത്സയിലാണ് എല്ലാവരും. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധിക്കുന്നുണ്ട്.എല്ലാവരും ആരോഗ്യവാന്‍മാരാണെന്നും അവര്‍ക്ക് അണുബാധയുണ്ടായിട്ടില്ലെന്നും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് പൊതുജനാരോഗ്യ മന്ത്രാലയം സ്വീകരിക്കുന്നത്. രോഗബാധിതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ ഒട്ടേറെപ്പേരെ ക്വാറന്റൈന്‍ സൗകര്യങ്ങളിലേക്ക് മാറ്റിയിരുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനായി സാമൂഹിക ഒത്തുചേരല്‍ പരിമിതപ്പെടുത്തുന്നതിനും പ്രതിരോധ നടപടിയായി നല്ല ശുചിത്വം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയും വൈറസ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അധികൃതര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് രോഗവുമായി(കോവിഡ്19) ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിന് മന്ത്രാലയം 24 മണിക്കൂര്‍ കോള്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. 16000 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ ടോള്‍ ഫ്രീ ആണ്.