
ദോഹ: റെസ്‌ലിങിലെ ഇതിഹാസതാരങ്ങളും സൂപ്പര്‍സ്റ്റാറുകളും മത്സരിച്ച സൂപ്പര്‍സ്ലാം ചാമ്പ്യന്‍ഷിപ്പ് കാണികള്‍ക്ക് ആവേശകരമായ അനുഭവമായി. ലുസൈല്‍ സ്‌പോര്‍ട്‌സ് അറീനയിലാണ് ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റിനായുള്ള രണ്ടാമത് സൂപ്പര്‍സ്ലാം അരങ്ങേറിയത്.
ഖത്തര്‍ പ്രൊ റെസ്‌ലിങാ(ക്യുപിഡബ്ല്യു)യിരുന്നു സംഘാടകര്‍. സ്വദേശികളും പ്രവാസികളും ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് റിങിലെ പോരാട്ടം വീക്ഷിക്കാനെത്തിയത്. ഖത്തര്‍ പ്രോ റെസ്ലിംഗ് അക്കാദമിയിലെ പ്രാദേശിക ഗുസ്തിക്കാര്‍ പങ്കെടുത്ത കിക്ക് ഓഫ് മത്സരവും കാണികളെ ആകര്‍ഷിച്ചു. അന്താരാഷ്ട്രമത്സരവേദിയില്‍ തങ്ങളുടെ കഴിവുകളും ശേഷിയും അവതരിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു അവര്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ ഗുസ്തി ഇതിഹാസം ദി ഗ്രേറ്റ് ഖാലി റിങിലെത്തിയപ്പോള്‍ കാണികള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. എനിക്ക് ഖത്തറിനെ ഇഷ്ടമാണ്- ആവേശത്തോടെ ഖാലി പ്രതികരിച്ചു.
കെവിന്‍ നാഷ്, മാര്‍ക്ക് ഹെന്റി, ‘റോഡ് വാരിയര്‍’ അനിമല്‍, ആല്‍ബെര്‍ട്ടോ ഡെല്‍ റിയോ, റോബ് വാന്‍ ഡാം, പിജെ ബ്ലാക്ക്, ബ്രയാന്‍ കേജ്, എന്‍സോ, മാറ്റ് സിഡാല്‍, ക്രിസ് റാബെര്‍, അലോഫ, കാപ്രിസ് കോള്‍മാന്‍, ബ്രയാന്‍ പില്‍മാന്‍ ജൂനിയര്‍, അപ്പോളോ, കാര്‍ലിറ്റോ, ക്രിസ് മാസ്റ്റേഴ്‌സ്, മാറ്റ് ക്രോസ്, ജോണി സ്റ്റോം, ജോഡി ഫ്‌ലെഷ്, അപ്പോളോ ജൂനിയര്‍, ഡോസ് കാരാസ്, വൈറ്റ് ഈഗിള്‍, ട്രിസ്റ്റന്‍ ആര്‍ച്ചര്‍, മില്‍ മ്യൂര്‍ട്ടസ് തുടങ്ങി വിഖ്യാത താരങ്ങളും ലുസൈലിലെ റിങിലെത്തി. 2013 ല്‍ ദോഹയില്‍ സ്ഥാപിതമായ ക്യുപിഡബ്ല്യു മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പ്രൊഫഷണല്‍ റെസ്ലിംഗ് അസോസിയേഷനാണ്. യുഎസ്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, യുകെ, കാനഡ, ഓസ്ട്രിയ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുസ്തി സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടുന്ന എക്‌സ്‌ക്ലൂസീവ് ഷോ കാണികളെ ആകര്‍ഷിച്ചു. സൂപ്പര്‍സ്ലാമില്‍ നാല് ചാമ്പ്യന്‍ഷിപ്പ് ടൈറ്റില്‍ മത്സരങ്ങളാണ് നടന്നത്. ക്യുപിഡബ്ല്യു ടാഗ് ടീം, ക്യുപിഡബ്ല്യു കിംഗ് ഓഫ് ലാഡര്‍, ക്യുപിഡബ്ല്യു മിഡില്‍ ഈസ്റ്റ്, ക്യുപിഡബ്ല്യു വേള്‍ഡ് ടൈറ്റില്‍ എന്നിവ. കിരീടത്തിനായുള്ള മത്സരങ്ങള്‍ക്കിടെ നിരവധി സിംഗിള്‍ മത്സരങ്ങള്‍ ആസ്വദിക്കാനും പ്രേക്ഷകര്‍ക്ക് അവസരമുണ്ടായിരുന്നു.
മത്സര വൈവിധ്യവും സൂപ്പസ്റ്റാറുകളുടെ സാന്നിധ്യവും ആസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഈവന്റുകളിലൊന്നാണിത്.