in ,

ആശങ്കകളെ ദൈവ ഭക്തി കൊണ്ട് നേരിടുക: എസ് കെഎസ്എസ്എഫ് ഖത്തര്‍

എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നിന്ന്

ദോഹ: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ച മുസ്ലിം ന്യൂന പക്ഷത്തിനുണ്ടാക്കിയ ആശങ്കകളെ ആത്മീയ മുന്നേറ്റത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്ന്  എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു.ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും ഭരണകൂടം നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ വിപത്തുകള്‍ക്കെതിരെയുള്ള ധര്‍മ്മ സമരം ഊര്‍ജ്വസ്വലമായ സമൂഹത്തെ നിര്‍മ്മിച്ചെടുക്കാന്‍ സഹായകമാകും.

ദൈവാര്‍പ്പണത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത് വിജയം പ്രാപിച്ച ഇസ്ലാമിക ചരിത്ര സംഭവങ്ങളും  സകലതും ദൈവത്തിലര്‍പ്പിക്കാനുള്ള വിശ്വാസിയുടെ മനക്കരുത്തും പ്രതീക്ഷകളുടെ പുതിയ പുലരികളെ സാധ്യമാക്കാന്‍  സഹായകമാവണമെന്നും  സംഗമം വിലയിരുത്തി. നാസര്‍ നദ്‌വി മേപ്പാടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സി.എം കുട്ടി സഖാഫി, അബൂബക്കര്‍ യമാനി, ഫൈസല്‍ വാഫി, ഫദ്‌ലു സാദത്ത് നിസാമി സംസാരിച്ചു.ഇഫ്താറിനോടനുബന്ധിച്ച് നടന്ന വിഖായ സംഗമത്തിന് അബൂബക്കര്‍ ഹുദവി നേതൃത്വം നല്‍കി. മുഹമ്മദ്‌ലി ഖാസിമി, ഇസ്മായീല്‍ ഹുദവി, അനസ് യമാനി, ഹുസൈന്‍ റഹ്മാനി, ഹനീഫ ഹുദവി കണ്ണിയന്‍, ജാഫര്‍ കതിരൂര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രധാനമന്ത്രി മക്കയില്‍ രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച നടത്തി

ചന്ദ്രക്കല നിരീക്ഷണത്തിനായി ദേശീയ കമ്മിറ്റി