in ,

‘ആസക്തികളോട് വിരക്തി സൃഷ്ടിക്കാനുള്ള പരിശീലനമാണ് റമദാന്‍’

ദോഹ: വ്യക്തി വിശുദ്ധിക്കും സംസ്‌ക്കരണത്തിനും വേണ്ട ഉറച്ച തീരുമാനങ്ങളെടുത്തു കൊണ്ടാവണം വിശുദ്ധ റമദാനിനെ വരവേല്‍ക്കേണ്ടതെന്നും ആസക്തികളോട് വിരക്തി സൃഷ്ടിക്കാനുള്ള പരിശീലനമാണ് വ്രതാനുഷ്ഠാനത്തിലൂടെ നേടേണ്ടതെന്നും മുജീബ് റഹ്മാന്‍ മദനി. ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യൂത്ത് വിങ് സംഘടിപ്പിച്ച നേതൃ പരിശീലന പഠന പദ്ധതിയായ ലീഡ് പരിപാടിയുടെ അഞ്ചാം സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലീഡ് ക്യാപ്റ്റന്‍  സഫീര്‍  പൊന്നാനി പരിപാടി നിയന്ത്രിച്ചു. നാസര്‍ റഹ്മാനി പുല്‍വെട്ട, ഷഫീഖ് പൊന്നാനി, സയ്യിദ് ഹിശാം തങ്ങള്‍, സമീര്‍ ഏറനാട്, നിസാര്‍ പുറമണ്ണൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

ടിപിഎം ബഷീര്‍ രചിച്ച ‘മലപ്പുറം ജില്ല പിറവിയും പ്രയാണവും’ എന്ന പുസ്തകം റാഷിഖ് വള്ളിക്കുന്ന് പരിചയപ്പെടുത്തി. സക്കീര്‍ ഹുസൈന്‍ വണ്ടൂര്‍, റഹീം വള്ളിക്കുന്ന്, ഖുബൈബ് വണ്ടൂര്‍, മുഹമ്മദ് സാലിം വെളിയങ്കോട് എന്നിവര്‍ വിലയിരുത്തലുകള്‍ പ്രസംഗങ്ങള്‍ നടത്തി. സാലിഹ് താനൂര്‍ ‘ഖുര്‍ആനിന്റെ  മാധുര്യം’ അവതരിപ്പിച്ചു. അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, സവാദ് വെളിയങ്കോട്, എന്‍ പി മജീദ്, പി ടി ഫിറോസ്, ശംസീര്‍ മാനു എന്നിവര്‍ നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി പാലക്കാട് റമദാന്‍ കാമ്പയിന്‍ ആചരിക്കും

ഖത്തറിന്റെ അബൂബക്കര്‍ ഹൈദര്‍ അബ്ദല്ലയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത