in ,

ആസ്പയര്‍ എംബസീസ് ഫുട്‌സാല്‍: സെമിഫൈനല്‍ ലൈനപ്പായി

ആസ്പയര്‍ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളില്‍ നടന്ന ഫുട്‌സാല്‍ മത്സരം വീക്ഷിക്കുന്ന ആസ്വാദകര്‍

ദോഹ: ആസ്പയര്‍സോണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ആസ്പയര്‍ എംബസീസ് ഫുട്‌സാല്‍ ടൂര്‍ണമെന്റില്‍ സെമിഫൈനല്‍ ലൈനപ്പായി. 25ന് വൈകുന്നേരം ആറരയ്ക്കു നടക്കുന്ന സെമിയില്‍ പോര്‍ച്ചുഗല്‍ മാലിയെയും ഏഴരയ്ക്ക് ബോസ്‌നിയ ജോര്‍ദ്ദാനിനെയും നേരിടും. 27 ശനിയാഴ്ചയാണ് ഫൈനലും ലൂസേഴ്‌സ് ഫൈനലും. കഴിഞ്ഞയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ എരിത്രിയയെ 4-3 എന്ന സ്‌കോറിനും മാലി സ്‌പെയിനിനെ 5-3നും തോല്‍പ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ വിദേശകാര്യമന്ത്രാലയം ടീം ബോസ്‌നിയയോടു തോറ്റു പുറത്തായി.

ജോര്‍ദ്ദാന്‍ ഒമാനെയാണ് തോല്‍പ്പിച്ചത്. 27വരെ എല്ലാ വ്യാഴം, ശനി ദിവസങ്ങളിലും ലേഡീസ് സ്‌പോര്‍ട്‌സ് ഹാളിലാണ് മത്സരങ്ങള്‍. ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ്. ഖത്തറിലെ വിവിധ എംബസികളെ പ്രതിനിധീകരിച്ച് പതിനാറ് നയതന്ത്ര ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2015ല്‍ സംഘടിപ്പിച്ച മിനി ആസ്പയര്‍ റമദാന്‍ ഫെസ്റ്റിവലില്‍നിന്നാണ് എംബസീസ് ഫുട്‌സാല്‍ ടൂര്‍ണമെന്റ് എന്ന ആശയം രൂപപ്പെടുന്നത്. ഒരു ടീമില്‍ ഒന്‍പത് കളിക്കാരുണ്ടാകും. വൊഡാഫോണ്‍ ഖത്തറാണ് ആസ്പയര്‍ എംബസീസ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൂന്നാമത് ഊദ് സംഗീത ഫെസ്റ്റിവല്‍ 23 മുതല്‍ കത്താറയില്‍

ഓട്ടിസം ബോധവത്കരണ ദിന പരിപാടികളില്‍ ശൈഖ ഹിന്ദ് പങ്കെടുത്തു