in ,

ആസ്പയര്‍ റമദാന്‍ കായിക മേള: വനിതകള്‍ക്കായി പ്രത്യേക മത്സരങ്ങള്‍

അല്‍അനൗദ് അല്‍മിസ്‌നദ്

ദോഹ:ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ റമദാന്‍ കായിക മേളയില്‍ വനിതകള്‍ക്കായി വിപുലമായസൗകര്യങ്ങള്‍ സജ്ജമാക്കുന്നു. വനിതകള്‍ക്ക് കായിക മത്സരങ്ങളിലേര്‍പ്പെടുന്നതിനും സൗകര്യമുണ്ടാകും. ഖത്തര്‍ വുമണ്‍സ് സ്‌പോര്‍ട്‌സ് കമ്മിറ്റിയുമായി സഹകരിച്ച് ബാസ്‌ക്കറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ആറു വനിതാകളിക്കാരുള്‍പ്പെട്ട ടീമുകളായിരിക്കും മത്സരരംഗത്തുണ്ടാകുക. നിരവധി വനിതാകായികതാരങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കായിക ചാമ്പ്യന്‍ഷിപ്പുകളും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ ആസ്പയര്‍ ഫൗണ്ടേഷനുമായി വര്‍ഷങ്ങളായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതായി ഖത്തര്‍ വുമണ്‍സ് സ്‌പോര്‍ട്‌സ് കമ്മിറ്റി പ്രസിഡന്റ് ലുലുവ അല്‍മര്‍റി പറഞ്ഞു.

റമദാനില്‍ കായികമത്സരങ്ങളില്‍ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യന്‍ഷിപ്പുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ലക്ഷ്യമിട്ടാണ് റമദാന്‍ കായികമേളയെന്ന് ആസ്പയര്‍ റമദാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ സംഘാടകസമിതിയംഗം അല്‍അനൗദ് അല്‍മിസ്‌നദ് പറഞ്ഞു. ഫിറ്റ്‌നസ് ചലഞ്ച്, വാള്‍ ക്ലൈംബിങ് തുടങ്ങിയ ഇനങ്ങളില്‍ പുരുഷ, വനിതാ കൗമാരക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി അംഗപരിമിതര്‍ക്ക് ടേബിള്‍ ടെന്നീസും സംഘടിപ്പിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബിഎന്‍ഐ ഖത്തര്‍ വാര്‍ഷിക ബിസിനസ് അവാര്‍ഡ് ദാന ചടങ്ങ് 25ന്

അമീര്‍ റുവാണ്ടന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി