in ,

ആസ്പയര്‍ സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ കിഡ്‌സാനിയ സന്ദര്‍ശിച്ചു

ആസ്പയര്‍ സോണ്‍ സമ്മര്‍ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ കിഡ്‌സാനിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

ദോഹ: ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കിഡ്‌സാനിയയില്‍ സന്ദര്‍ശനം നടത്തി. 60ലധികം വിനോദ പരിപാടികളില്‍ കുട്ടികള്‍ പങ്കാളികളായി. നാലു മുതല്‍ പതിന്നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കു അനുയോജ്യമായ വിധത്തില്‍ ചെറിയൊരു നഗരമായാണ് കിഡ്‌സാനിയ വിഭാവനം ചെയ്യുന്നത്. സെന്ററിനുള്ളില്‍ നൂറോളം ജോലികള്‍ കുട്ടികള്‍ക്കു ചെയ്യാം.

ഫയര്‍മാന്‍, ശാസ്ത്രജ്ഞന്‍, പൈലറ്റ്, വാര്‍ത്താ അവതാരകന്‍, ഷെഫ്, ഡോക്ടര്‍, ഡെന്റിസ്റ്റ്, ഗായകന്‍, നടന്‍, പോലീസ് ഓഫീസര്‍ തുടങ്ങി വ്യത്യസ്തയിനം ജോലികള്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ നഗരത്തില്‍ കുട്ടികള്‍ക്ക് കിഡ്‌സോ എന്ന പ്രത്യേകയിനം കറന്‍സി സ്വന്തമാക്കാന്‍ അവസരമുണ്ട്.

സെന്ററിനുള്ളിലെ ഷോപ്പുകളില്‍ ഈ കറന്‍സി നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാനാകും. തുടര്‍ച്ചയായ രണ്ടാംതവണയാണ് ആസ്പയര്‍ സോണ്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറു മുതല്‍ പതിനാല് വയസുവരെ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കുട്ടികള്‍ക്ക് വേനല്‍അവധിദിനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനുതകുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള സമ്മര്‍ക്യാമ്പ് ഇന്നലെ സമാപിച്ചു. നിരവധി വിനോദ പരിപാടികളില്‍ പങ്കെടുക്കാനും വെല്ലുവിളികള്‍ തരണം ചെയ്യാനും ഖത്തറിലെ വിവിധ ആകര്‍ഷക കേന്ദ്രങ്ങളിലേക്ക് വിദ്യാഭ്യാസ സന്ദര്‍ശനത്തിനും അവസരമുണ്ടായിരുന്നു. കത്താറയിലെ അല്‍തുറായ പ്ലാനറ്റേറിയം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, കിഡ്‌സാനിയ എന്നിവിടങ്ങളിലുള്‍പ്പടെയാണ് സന്ദര്‍ശനം.

വിവിധ വിഷയങ്ങളില്‍ നിരവധി പ്രഭാഷണങ്ങളും സെഷനുകളും സംഘടിപ്പിച്ചിരുന്നു. കത്താറ കള്‍ച്ചറല്‍ വില്ലേജ്, കിഡ്‌സാനിയ, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, കേജ് സ്‌പോര്‍ട്ട്, പ്ലാനറ്റ് മെഡിക്കല്‍ സെന്റര്‍, സ്റ്റെം എക്‌സ്‌പ്ലോറേഴ്‌സ് എന്നിവയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. കഴിഞ്ഞവര്‍ഷം 200ലധികം കുട്ടികളാണ് ക്യാമ്പില്‍ പങ്കാളികളായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ വോളിബോള്‍: ഖത്തര്‍ ടീം ചൈനയില്‍ പരിശീലനത്തില്‍

അമീരി ഗാര്‍ഡ് അംഗങ്ങളുടെ കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പ് സമാപിച്ചു