
ദോഹ: ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ പോസ്റ്റ് റമദാന്‍ ഹെല്‍ത്ത് ചെക്കപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇരുപതോളം ലാബ് പരിശോധനകളും ഡോക്ടര്‍ പരിശോധനകളും അടങ്ങിയ പോസ്റ്റ് റമദാന്‍ ഹെല്‍ത്ത് ചെക്കപ്പ് ഇപ്പോള്‍ 69 റിയാലിനാണ് ലഭിക്കുക.
ജൂണ്‍ 30 വരെയാണ് പരിശോധന ലഭ്യമാകുക. പതിനാലോളം പരിശോധനകള്‍ അടങ്ങിയ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി), ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് (കിഡ്‌നി), എസ്.ജി.പി.ടി (ലിവര്‍), ബ്ലഡ് പ്രെഷര്‍, ഡെന്റല്‍ ചെക്കപ്പ്, ബി.എം.ഐ, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ അടങ്ങിയതാണ് ആസ്റ്ററിന്റെ പോസ്റ്റ് റമദാന്‍ ഹെല്‍ത്ത് ചെക്കപ്പ്.
സി റിങ് റോഡ് (സബ്‌വേ സിഗ്‌നലിന് സമീപം), അല്‍ ഹിലാല്‍ (വഖൂദ് പെട്രോള്‍ സ്‌റ്റേഷന് സമീപം), ഇന്‍ഡസ്ട്രിയല്‍ ഏരിയ (സ്ട്രീറ്റ് ഒന്നിനും ഫൂട്ട് ഓവര്‍ ബ്രിഡ്ജിനും സമീപം), ഓള്‍ഡ് അല്‍ഗാനിം (അല്‍ വതന്‍ സെന്ററിന് പിന്‍വശം), അല്‍റയ്യാന്‍ (ഷാഫി മസ്ജിദിന് സമീപം), അല്‍ഖോര്‍ (ലുലുമാളിന് സമീപം) എന്നിവിടങ്ങളിലുള്ള മുഴുവന്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലും പരിശോധന ലഭിക്കും.
വിവരങ്ങള്‍ക്കും രജിസ്‌റ്റേഷനുമായി ‘ഒഋഅഘഠഒ’ എന്ന് 74799300 എന്ന നമ്പറിലേക്ക് വാട്ട്‌സപ്പ് അയക്കുകയോ 44440499 എന്ന ആസ്റ്റര്‍ ഹെല്‍പ്പ്‌ലൈനില്‍ വിളിക്കുകയോ ചെയ്യുക.