in ,

ആസ്റ്ററില്‍ ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി

 ദോഹ: ഖത്തര്‍ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ വിജയകരമായി ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. അസ്ഥിരോഗവിദഗ്ധനും ഡോക് മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഇമാനുവല്‍ ടൊളേസയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. നാല്‍പത് കാരനായ പ്രവാസിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഗുരുതരമായ ഓസ്റ്റിയോ ആര്‍ത്രറൈറ്റിസ് ബാധിച്ചിരുന്ന യുവാവിന് കഠിനമായ കാല്‍മുട്ട് വേദന കാരണം നടക്കാന്‍ സാധിച്ചിരുന്നില്ല. ശസ്ത്രക്രിയക്ക് ശേഷം പൂര്‍വ്വരോഗ്യത്തിലേക്ക് തിരിച്ചെത്തിയ യുവാവ് പരസഹായമില്ലാതെ നടന്ന് തുടങ്ങി. അമിതമായ വേദനയും ഒട്ടും നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് രോഗി തന്റെ അടുത്ത് എത്തിയത്. വളരെ ഊര്‍ജ്ജസ്വലനും അത്‌ലറ്റുമായ അദ്ദേഹത്തിന് ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റൊരു ചികിത്സാമാര്‍ഗവും ഇല്ലായിരുന്നു.

ആരോഗ്യവാനായ അദ്ദേഹത്തിന്റെ കപ്പും ജോയിന്റും സര്‍ജറിക്കിടെ കൃത്യമായിവരുത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.ആസ്റ്റര്‍ ഹോസ്പിറ്റലിലെ ജീവനക്കാരുടെയും രോഗിയുടെ ബന്ധുക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് സര്‍ജറിക്ക് നേതൃത്വം കൊടുത്ത ഡോ. ഇമാനുവല്‍ ടൊളേസ പറഞ്ഞു.

കാല്‍മുട്ടിലേയും ഹിപ്പിലേയും ജോയിന്റുകളുടെ തേയ്മാനം മൂലം ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഏറെ സഹായകരമായ വിധത്തില്‍ ആധുനികമായ സൗകര്യങ്ങളോട് കൂടിയാണ് ദോഹയിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ അസ്ഥിരോഗവിഭാഗം പ്രവര്‍ത്തിക്കുന്നതെന്നു ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഖത്തറിലെ ചീഫ് എക്‌സികുട്ടീവ് ഓഫിസര്‍ ഡോ. സമീര്‍ മൂപ്പന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അനാഥകരുടെ തോഴന്‍ മുഹമ്മദ് ജമാലിന് ഖത്തര്‍ പൗരാവലിയുടെ ആദരം

വിഷു-ഈസ്റ്റര്‍ ആഘോഷിച്ചു