Monday, January 20

ഇക്‌വ ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love
ഇക്‌വ ഖത്തര്‍ ഭാരവാഹികള്‍

ദോഹ: ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തറിന്റെ (ഇക്‌വ ഖത്തര്‍) പുതിയ ഭാരവാഹികളായി പി കെ റഷീദ് ( പ്രെസിഡന്റ്), മുഷ്താഖ് ഹാരിദ് (ജനറല്‍ സെക്രട്ടറി ), പിഎം അബ്ദുല്‍ അസീസ് (ട്രഷറര്‍), വിഎം സഫ്‌വാന്‍, പിഎം താഹിര്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് റാഫി, അക്ബര്‍ കബീര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ആര്‍ എസ് മോയ്ദീന്‍ അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ ആര്‍ എ സ്വാഗതവും ജലീല്‍ പി അബു നന്ദിയും പറഞ്ഞു. മുന്‍ പ്രസിഡന്റ് കബീര്‍ അബ്ബാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു