in ,

ഇന്‍കാസ് എറണാകുളം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് ഒന്നു മുതല്‍

ദോഹ: ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാകമ്മിറ്റി ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ആള്‍ ഇന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഡി.എം.ഐ.എസ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മല്‍സരങ്ങള്‍. ആഗസ്റ്റ്  ഒന്നിന് വൈകുന്നേരം ആറിന് ഉദ്ഘാടന ചടങ്ങ് നടക്കും.

70ഓളം ടീമുകളാണ് നാല് കാറ്റഗറികളിലായി മല്‍സരിക്കുക. വിവിധ കാറ്റഗറികളിലായി 1000 റിയാല്‍, 700 റിയാല്‍,  500 റിയാല്‍ എന്നിങ്ങനെയാണ് വിവിധ സ്ഥാനക്കാര്‍ക്ക് സമ്മാനമായി നല്‍കുക. ടൂര്‍ണമെന്റിന്റെ ജേഴ്‌സി വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത്‌ലാല്‍, ഷുഹൈബ് എന്നിവരുെട പേരില്‍ ഇന്‍കാസ്  എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കും.

ഖത്തറില്‍ നിന്ന് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന  കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ഇതില്‍ ഷുഹൈബ് സ്മാരക അവാര്‍ഡ് ഖത്തറിലെ ഇന്‍കാസ്  കുടുംബത്തില്‍ നിന്ന് പ്ലസ്ടുവിന് ഏറ്റവും കുടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കാണ് നല്‍കുകയെന്നും നേതാക്കള്‍ അറിയിച്ചു.ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, ഒ.ഐ.സി.സി ഗ്ലോബല്‍കമ്മിറ്റി അംഗം ജോണ്‍ ഗില്‍ബര്‍ട്ട്,  ഇന്‍കാസ് എറണാകുളം ജില്ലാകമ്മിറ്റി പ്രസിഡന്റ് എം.െഎ. ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍,  സ്‌പോര്‍ട്‌സ് സെക്രട്ടറി ഷെബി അബ്ദുസലാം വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു. മത്സരത്തില്‍  ഇന്നുകൂടി പേര് ചേര്‍ക്കാന്‍  അവസരമുണ്ട്:  വിളിക്കുക-74049667 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യാത്രയയപ്പ് നല്‍കി

ക്യുഎഫ്എ കൂറ ടൈം പദ്ധതിക്ക് രാജ്യാന്തര സിഎസ്ആര്‍ പുരസ്‌കാരം