ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നെഹ്‌റുവിന്റ ചരമദിനത്തോടനുബന്ധിച്ച് സയ്‌ലിയ ലേബര്‍ ക്യാമ്പിലായിരുന്നു സംഗമം. കുറച്ചു മാസങ്ങളായി ശമ്പളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന ക്യാമ്പിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചായിരുന്നു ഇഫ്താര്‍. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല, ഭാരവാഹികളായ മനോജ് കൂടല്‍, നൗഷാദ് ടി കെ, അന്‍വര്‍ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിന്‍ മേപ്പയ്യൂര്‍, സിറാജ് പാലൂര്‍, ഫാസില്‍ വടക്കേകാട്, കരീം നടക്കല്‍, നിഹാസ് കൊടിയേരി, ബഷീര്‍ നന്മണ്ട, ഷംസു എറണാംകുളം, ബ്രോണ്‍സ് കി, ജെനിറ്റ്, അനീഷ് ബാബു, കുഞ്ഞമ്മദ് പാലിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എട്ടു ഹെല്‍ത്ത് സെന്ററുകളില്‍ പ്രത്യേക സേവനങ്ങള്‍; കാര്‍ഡിയോളജി ക്ലിനിക്കുകളും തുറക്കുന്നു
