
ദോഹ: കേരളത്തില്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുക ലക്ഷ്യമിട്ട് ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ‘ഹൃദയപൂര്‍വം ദോഹ’ എന്ന പേരില്‍ സംഗീതപരിപാടി സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 15ന് ഉംസലാലിലെ ബര്‍സാന്‍ യൂത്ത് സെന്ററിലാണ് പരിപാടി നടക്കുന്നത്. വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ കൗണ്ടറുകളും ഗേറ്റുകളും അഞ്ചുമണിക്ക് തുറക്കും. ക്യൂബ് ഇവന്സുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയുടെ മുഖ്യപ്രായോജകര്‍ അന്റാക്യ റെസ്റ്റോറന്റ്, ഡൊ റെ മിഫ സെന്റര്‍ ഫോര്‍ മ്യൂസിക്ക് ആര്‍ട്സ് ആന്റ് ഡാന്‍സ് എന്നിവരാണ്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ആണ് ഒഫീഷ്യല്‍ എയര്‍ലൈന്‍സ് പാര്‍ട്ണര്‍. സിനിമാതാരങ്ങളായ ഖുശ്ബു, ഷെയിന്‍ നിഗം, പദ്മരാജ് രതീഷ് എന്നിവരാണ് മെഗാ ഷോ അവതരിപ്പിക്കുന്നത്.
സയനോര, ഫ്രാങ്കോ, നിത്യ മാമ്മന്‍, വീത് രാഗ്, സജ്ല സലീം, റിയാസ് കരിയാട് എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്നുണ്ടാകും. കോമഡി സ്കിറ്റുകളിലൂടെ ജനങ്ങളുടെ ഇഷ്ടതാരങ്ങളായി മാറിയ ശൂരനാട് നെല്സന്, കൊല്ലം സുധി, രശ്മി അനില്‍, പോള്സന്, ഭാസി എന്നിവര്‍ ഒരുക്കുന്ന ഹാസ്യപരിപാടിയുമുണ്ടാകും. പ്രളയദുരിതബാധിതര്‍ക്കായി തന്റെ കടയിലെ സാധനങ്ങള്‍ മുഴുവന്‍ നല്കി മഹാദാനത്തിന്റെ മാതൃക കാണിച്ച നൗഷാദ് ബ്രോഡ് വേയെ ചടങ്ങില്‍ ആദരിക്കും. പ്രവാസി ചിത്രകാരനായ ഷിഹാര്‍ ഹംസ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകും.
വില്പനയിലൂടെ ലഭിക്കുന നവരുമാനവും വീട് നിര്‍മാണത്തിന് നല്‍കും.പരിപാടിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നിലമ്പൂരിലെ കവളപ്പാറയില്‍ ഇന്‍കാസ് വില്ലേജ് എന്ന പേരില്‍ പത്ത് വീടുകള്‍ പ്രളയബാധിതര്‍ക്കായി നിര്‍മിച്ചുനല്‍കുക എന്നതാണ് ലക്ഷ്യം. ഒരാള്‍ക്ക് പ്രവേശനമുള്ള ഗോള്‍ഡ് സര്‍ക്കിള്‍ (50 റിയാല്‍), രണ്ടു പേര്‍ക്ക് കയറാവുന്ന പ്ലാറ്റിനം സര്‍ക്കിള്‍ (100 റിയാല്‍), ഒരാള്‍ക്ക് പ്രവേശനമുള്ള വി ഐ പി സര്‍ക്കിള്‍ (250 റിയാല്‍), രണ്ടു പേര്‍ക്ക് പ്രവേശിക്കാവുന്ന വി വി ഐ പി സര്‍ക്കിള്‍ ( 500 റിയാല്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ചീഫ് കോ ഓര്‍ഡിനേറ്ററുമായ സമീര്‍ ഏറാമല, സംഘാടക സമിതി ചെയര്മാന് ആഷിക്ക് അഹ്മദ്, അന്റാക്യ റെസ്റ്റോറന്റ് എം ഡി രാജേഷ് ഗോപിനാഥ്, ഡൊ റെ മിഫ സ്കൂള്‍ ഓഫ് മ്യൂസിക്ക് സി ഇ ഒ ടിനില് തെല്ലിയില്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സെയില്‍സ് മാനേജര്‍ ലിയോണ്‍ ഖാലിദ്, 98.6 എഫ് എം മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്, ചീഫ് പാട്രന്‍ കെ കെ ഉസ്മാന്, മുഖ്യ ഉപദേഷ്ടാവ് ഷാനവാസ് ഷെറാട്ടന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ടിക്കറ്റ് വിവരങ്ങള്‍ക്ക്: 70444765, 33701970.