
ദോഹ: ഖത്തര്‍ ഇന്‍കാസ് സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വം ദോഹ’ സംഗീത കലാവിരുന്ന് നാളെ നടക്കും.
ഉം സലാലിലെ ബര്‍സാന്‍ യൂത്ത് സെന്ററില്‍ വൈകുന്നേരമാണ് പരിപാടി. വ്യക്തിപരമായ കാരണങ്ങളാല്‍ അവസാനനിമിഷം പരിപാടിയില്‍ നിന്ന് നടന്‍ ഷെയിന്‍ നിഗം പിന്മാറിയതായും യുവതരനിരയില്‍ ശ്രദ്ധേയനായ കൈലാഷ് പരിപാടിക്കെത്തുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രളയാനന്തര കേരളത്തെ ചേര്‍ത്തു പിടിക്കാന്‍ ഇന്‍കാസ് നടത്തുന്ന മെഗാ ഷോയുടെ ലക്ഷ്യം കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായവരില്‍ ഏതാനും പേര്‍ക്ക് വീട് വെച്ചുനല്‍കുക എന്നതാണ്. പരിപാടിയുടെ ബ്രോഷര്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍ സൗദിയ ഗ്രൂപ്പ്് എംഡി മുസ്്തഫക്ക് നല്‍കി പ്രകാശനം ചെയ്തു. കെ കെ ഉസ്മാന്‍, ചരിഷ്മ ട്രാവല്‍സ് മേധാവി ഇബ്രാഹിം കുട്ടി, സമീര്‍ ഏറാമല, ആഷിക്ക് അഹ്മദ് സംബന്ധിച്ചു.