in ,

ഇന്ത്യന്‍ അമൂല്യ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനം ഒക്ടോബറില്‍

ദോഹ: ഖത്തര്‍ ഇന്ത്യ സാംസ്‌കാരിക വര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും സവിശേഷ പ്രദര്‍ശനത്തിന് ഒക്ടോബറില്‍ തുടക്കമാകും. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ ഒക്ടോബര്‍ 23 മുതല്‍ അടുത്തവര്‍ഷം ജനുവരി 18വരെയായിരിക്കും പ്രദര്‍ശനം.

ഇന്ത്യയില്‍ നിന്നുള്ള അമൂല്യങ്ങളായ രത്‌നങ്ങളുടെ വൈവിവിധ്യമാര്‍ന്ന ശേഖരം പ്രദര്‍ശനത്തിലുണ്ടാകും. ഖത്തര്‍ മ്യൂസിയംസിന്റെ പക്കലുള്ള നൂറിലധികം മനോഹരമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിനുമുമ്പ് പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത നിരവധി മാസ്റ്റര്‍പീസുകളും പ്രദര്‍ശനത്തിലുണ്ടാകും. മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിന്റെ സ്ഥിരം ശേഖരം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഖത്തര്‍ മ്യൂസിയംസിന്റെ ഓറിയന്റലിസ്റ്റ് ശേഖരം എന്നിവയില്‍ നിന്നുള്ളവ പ്രദര്‍ശിപ്പിക്കും.

ആഭരണങ്ങള്‍, രത്‌ന വസ്തുക്കള്‍, കടലാസ് സൃഷ്ടികള്‍, ഫോട്ടോഗ്രഫി എന്നിവയെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാണ്. പ്രദര്‍ശനത്തില്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന്റെ വിഖ്യാതമായ സ്വര്‍ണ- രത്‌ന സെറ്റ് ഫാല്‍ക്കണും വാരണാസിയില്‍ നിന്നുള്ള അതിശയകരമായ ഡയമണ്ട് നെക്ലേസും ഉള്‍പ്പെടുന്നു. നിക്കോളെറ്റ ഫാസിയോ, രീം അബൂഗസാല, തമാദൂര്‍ താരിഖ് അല്‍ശംലന്‍ എന്നിവരുടെ പിന്തുണയോടെ ഡോ.താര ദെസ്ജാര്‍ദിന്‍സാണ് പ്രദര്‍ശനം ക്യുറേറ്റ് ചെയ്യുന്നത്.

മനോഹരവും സമ്പന്നവുമായ ഈ അമൂല്യമായ രത്‌നങ്ങളും ആഭരണങ്ങളും കല്ലുകളും ഇന്ത്യന്‍ ആഡംബരത്തെ നിര്‍വചിക്കുന്നതാണ്. പ്രദര്‍ശനത്തിന്റെ യാത്ര പുരാത ഖനികളില്‍നിന്നു തുടങ്ങി സമകാലിക ഖത്തരി ആഭരണങ്ങളില്‍ അവസാനിക്കുന്ന വിധത്തിലായിരിക്കും പ്രദര്‍ശനം.

സ്വാഭാവിക അവസ്ഥയില്‍ അവശേഷിച്ചാലും കൊത്തിയാലും സ്വര്‍ണത്തിനുള്ളില്‍ സ്ഥാപിച്ചാാലും മൂല്യമേറിയവയാണ് ഈ കല്ലുകള്‍. ഇവയെല്ലാം സമ്പന്ന വരേണ്യവര്‍ഗവുമായും ചക്രവര്‍ത്തിമാരുമായും മഹാരാജാക്കന്‍മാരുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം അടുത്തറിയാന്‍ പ്രദര്‍ശനം സഹായകമായിരിക്കും.

നാലു വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മൂല്യമേറിയ കല്ലുകള്‍ എന്ന ആദ്യവിഭാഗത്തില്‍ സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലെ കല്ലുകളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യം കണ്ടെത്താനാകും. തുടര്‍ന്ന മുഗള്‍ സാമ്രാജ്യത്തില്‍ രത്‌നങ്ങള്‍ വഹിച്ച സമ്പന്നമായ പങ്ക് മനസിലാക്കാനാകും. മൂന്നാമത്തെ വിഭാഗത്തില്‍ ആഭരണങ്ങളുടെ വ്യക്തിഗതവും സ്വകാര്യവും ഭക്തിപരവുമായ പ്രവര്‍ത്തനം പ്രതിഫലിക്കും.

ഇന്ത്യയിലുടനീളമുള്ള കരകൗശലത്തിന്റെ അതിശയകരമായ വൈദഗദ്ധ്യത്തെ എടുത്തുകാണിക്കുന്നതാണിത്. ഖത്തര്‍ ബന്ധം എന്ന നാലാം വിഭാഗത്തില്‍ സ്വര്‍ണത്തിനായുള്ള മുത്തുകള്‍ എന്നതാണ് പ്രമേയം. ജ്വല്ലറികളില്‍ കാണുന്നതുപോലെ ഖത്തറും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക വാണിജ്യബന്ധങ്ങള്‍ പ്രതിഫലിക്കും.

ഈ ഓക്ടോബറില്‍ മറ്റു മൂന്നു സുപ്രധാന പ്രദര്‍ശനങ്ങളും ഖത്തര്‍ മ്യൂസിയംസ് സംഘടിപ്പിച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് അല്‍താനിയുടെ കാര്‍മികത്വത്തിലാണ് ഈ പ്രദര്‍ശനങ്ങള്‍.ഘാനയില്‍ നിന്നുള്ള വിഖ്യാത ആര്‍ട്ടിസ്റ്റ് അല്‍അനത്സുയിയുടെ സൃഷ്ടികളുടെ പ്രദര്‍ശനം ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്തവര്‍ഷം ജനുവരി 31വരെ മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടക്കും.

കാവ്‌സ്- ഹി ഈറ്റ്‌സ് എലോണ്‍ എന്ന പ്രദര്‍ശനം ഫയര്‍‌സ്റ്റേഷന്‍ ഗാരേജ് ഗ്യാലറിയില്‍ ഒക്ടോബര്‍ 25 മുതല്‍ ജനുവരി 18വരെ നടക്കും. വിര്‍ജിനിയ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ ശേഖരത്തില്‍ നിന്നുള്ള അമൂല്യമായ ആഭരണങ്ങളുടെ പ്രദര്‍ശനം ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ ജനുവരി 15വരെ നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ് സംഘം ഇഹ്‌സാന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തി

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ഈ വര്‍ഷം 4500 വിദ്യാര്‍ഥികള്‍