in ,

ഇന്ത്യന്‍ എംബസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് കേക്ക് മുറിക്കുന്നു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിരുന്ന് സംഘടിപ്പിച്ചു. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ആതിഥേയത്വം വഹിച്ച ചടങ്ങില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദി, ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ഉസ്മാന്‍ ഫഖ്‌റു, വിദേശകാര്യമന്ത്രാലയം പ്രോട്ടോകോള്‍ ഡയറക്ടര്‍ ഇബ്രാഹിം യൂസുഫ് ഫഖ്‌റു എന്നിവരും നയതന്ത്ര ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യന്‍ സമൂഹവും പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധമേഖലയിലുള്‍പ്പടെ കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാസാംസ്‌കാരിക പരിപാടികള്‍ ആകര്‍ഷകമായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അന്താരാഷ്ട്ര നൃത്ത വേദിയില്‍ തിളങ്ങി ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി

അല്‍വതന്‍ സെന്ററില്‍ ഇന്റര്‍ടെക് ഹുവായ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു