in ,

ഇന്ത്യന്‍ കോഫി ഹൗസില്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന കളേഴ്‌സ് ഓഫ് ഇന്ത്യ പെയിന്റിംഗ് മത്സരത്തില്‍ നിന്ന്

ദോഹ: ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷത്തിന് ഐക്യദാര്‍ഡ്യവുമായി ഇന്ത്യന്‍ കോഫീ ഹൗസ് റസ്‌റ്റോറന്റ് സ്‌കൂള്‍ കുട്ടികള്‍ക്കായി കളേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ കോഫീ ഹൗസില്‍ നടന്ന മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി 150ലധികം കുട്ടികള്‍ പങ്കെടുത്തു.
കുട്ടികള്‍ വരച്ച മുഴുവന്‍ ചിത്രങ്ങളുടെയും പ്രദര്‍ശനവും, ഫലപ്രഖ്യാപനവും സമ്മാനവിതരണവും പിന്നീട് നടക്കും. ശാന്തിനികേതന്‍ സ്‌കൂളിലെ ആര്‍ട്‌സ് വിഭാഗം തലവന്‍ കെ.വി.നൗഫല്‍, രക്ഷാധികാരി എം.ടി.നിലമ്പൂര്‍ എന്നിവരോടൊപ്പം കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സാരഥികളും പരിപാടി നിയന്ത്രിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സഫാരിയില്‍ ബിരിയാണി, കബാബ്, മീറ്റ് ഫെസ്റ്റുകള്‍ക്ക് തുടക്കം

ജനുവരിയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല