
ദോഹ: രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ ഫാന്‍സിഡ്രസ്സ്, പ്രഭാഷണം, പെന്‍സില്‍ ഡ്രോയിങ്, പ്രബന്ധരചന തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു. ഗാന്ധിജിയുടെ അഹിംസ, ലാളിത്യം, സ്‌നേഹം തുടങ്ങിയ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയും അനുസ്മരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക അസംബ്ലിയും ചേര്‍ന്നു.
ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതമൂല്യങ്ങളും സഹിഷ്ണുതയും പരസ്പരബഹുമാനവും അഹിംസയും മുറുകെപ്പിടിക്കണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ആഹ്വാനം ചെയ്തു. മഹാത്മാഗാന്ധിയുടെ വേഷമണിഞ്ഞാണ് കുരുന്നു കുട്ടികള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. കെ.കെ.ആന്റണി, ഷൈനി സുരേഷ്, ശ്യാമ പിള്ളെ, ശാലിനി ജോസഫ് തുടങ്ങിയവരും ബന്ധപ്പെട്ട അധ്യാപകരും പരിപാടികള്‍ ഏകോപിപ്പിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും വിപുലമായ പരിപാടികളോടെയാണ് ഗാന്ധിജയന്തി ആഘോഷിച്ചത്. സ്‌കൂള്‍ അസംബ്ലിയും ചേര്‍ന്നു. പ്രിന്‍സിപ്പല്‍ സയീദ് ഷൗക്കത്ത് അലി മുഖ്യപ്രഭാഷണം നടത്തി.