in

ഇന്ത്യന്‍ സ്‌കൂളുകളും റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

ദോഹ: ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനം ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ അത്യാവേശപൂര്‍വം ആഘോഷിച്ചു. സ്‌കൂള്‍ ക്യാമ്പസുകളില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും വിദ്യാര്‍ഥകളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത കലാസാംസ്‌കാരിക പരിപാടികളും അഘോഷങ്ങള്‍ക്ക് മാറ്റേകി. വിവിധ സ്‌കൂളുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ് പരേഡുകളും നടന്നു.


എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍, സ്‌കോളേഴ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തലും ആഘോഷ പരിപാടികളും നടന്നു. ഖത്തറില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എം.ഇ.എസ് സ്‌കൂളില്‍ മുഖ്യാതിഥിയായ എംഇഎസ് ഗവേണിങ് ബോര്‍ഡ് പ്രസിഡന്റ് ബി.എം. സിദ്ദീഖ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി പി.കെ മുഹമ്മദ് അതിഥിയായിരുന്നു. ഹെഡ് ബോയ് മാസ്റ്റര്‍ ധനജ്ഞയ് ഗൗര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.

ചടങ്ങില്‍ പങ്കെടുത്തവര്‍ ഏറ്റുചൊല്ലി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ചടങ്ങില്‍ സംസാരിച്ചു. സ്‌കൂള്‍ ഗവേണിങ് ബോര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ കരീം, വൈസ് പ്രസിഡന്റ് കാഷിഫ് ജലീല്‍, ഡയറക്ടര്‍മാരായ എം.സി. മുഹമ്മദ്, എ.പി.ഖലീല്‍, എം.പി.സലീം, വകുപ്പ് തലവന്‍മാര്‍, സ്‌കൂള്‍ പ്രതിനിധികള്‍, വിവിധ സാമൂഹ്യസാംസ്‌കാരിക സംഘടനാപ്രതിനിധികള്‍, രക്ഷിതാക്കള്‍, അഭ്യുദയകാംക്ഷികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ ഗായകസംഘം ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഹിന്ദി വകുപ്പിലെ എസ്. രാജേന്ദ്രന്‍ രചിച്ച ഗാനത്തിന് സംഗീതാധ്യാപകന്‍ വി.പി.അന്‍വര്‍ സംഗീതം നല്‍കി.


നന്ദിനി രാജഗോപാല്‍ സ്വാഗതവും അനുഷ്‌ക നന്ദിയും പറഞ്ഞു. അധ്യാപകന്‍ രാജേന്ദ്രന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രസിഡന്റ് ഹസന്‍ ചൗഗ്ലെ ദേശീയ പതാക ഉയര്‍ത്തി.
പ്രിന്‍സിപ്പല്‍ അസ്‌ന നഫീസ് പ്രഭാഷണം നടത്തി. ഹെഡ് ഗേള്‍ സിയ റാസികും ഹെഡ് ബോയ് ആര്യന്‍ സുജിത്തും അവതാരകരായിരുന്നു. സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഇമാദ് ഹുസൈന്‍ നന്ദി പറഞ്ഞു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രസിഡന്റ് ഹസന്‍ കുഞ്ഞി എം.പി ദേശീയ പതാക ഉയര്‍ത്തി. സ്‌കൂള്‍ ഗായകസംഘം ദേശീയാനം ആലപിച്ചു.
പ്രിന്‍സിപ്പല്‍ സയ്യിദ് ശൗക്കത്തലി, വകുപ്പ് തലവന്‍മാര്‍, ജീവനക്കാര്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ്, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കാളികളായി. സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ സേവനങ്ങള്‍ കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു.
കലിംഗ സഹാനി സ്വാഗതവും ഡാരില്‍ മെനെസെസ് നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ഹെഡിമിസ്ട്രസ്സ് ഖദീജ ടി.സി പരിപാടികള്‍ ഏകോപിപ്പിച്ചു. റോണി എലിസബത്ത് പരിപാടികള്‍ അവതരിപ്പിച്ചു. ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഡയറക്ടര്‍ സി.വി.റപ്പായി ദേശീയ പതാക ഉയര്‍ത്തി. ആജീവനാന്ത അംഗം മുഹമ്മദ് ഫാറൂഖ്, മാനെജ്‌മെന്റ് റപ്രസന്റേറ്റീവ് നെവിലെ ലൂക്കോസ്, പ്രിന്‍സിപ്പല്‍ എ.പി.ശര്‍മ്മ, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്്കൂള്‍ ബാന്‍ഡ് ദേശീയഗാനം ആലപിച്ചു. സ്‌കൂള്‍ സ്‌കൗട്ട്‌സ് ഗൈഡ് അംഗങ്ങളുടെ പരേഡും നടന്നു. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചെയര്‍മാന്‍ യു.മുഹമ്മദ് ഹുസൈന്‍ ദേശീയ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ് സംസാരിച്ചു.സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ മുനീര്‍ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. വൈസ് പ്രിന്‍സിപ്പല്‍ റോബിന്‍ കെ.ജോസ് സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജയ്‌മോന്‍ ജോയ്, ഹെഡ് ഓഫ് സെക്ഷന്‍സ് നിസാര്‍ കെ, ശിഹാബുദ്ദീന്‍, ഇന്ദിര അജീഷ്, റേഷ്മ, കിന്റര്‍ഗാര്‍ട്ടന്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ അസ്മ റോഷന്‍, കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച നൃത്തവും ദേശീയോത്ഗ്രഥന പരിപാടികളും നടന്നു. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ താലെബ് സ്‌കൂള്‍സ് ഡയറക്ടര്‍ ജയശങ്കര്‍ പിള്ളെ, അക്കാഡമിക് ഓഡിറ്റര്‍ സാബു തോമസ്, പ്രിന്‍സിപ്പല്‍ ജേക്കബ് മാത്യു, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഉര്‍സുല സാബു എന്നിവര്‍ ചേര്‍ന്ന് ദേശീയപതാക ഉയര്‍ത്തി.
ഹെഡ്‌ബോയ് രാഹുല്‍ നായര്‍ സ്വാഗതവും ഹെഡ്‌ഗേള്‍ ഹരിണി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗാന്ധി വധത്തിലെ കുറ്റാരോപിതന്റെ അമര്‍ചിത്രകഥ ഇന്ത്യന്‍ എംബസിയുടെ റിപ്പബ്ലിക് ദിന ‘സമ്മാനം’

അല്‍കഅബി ഇന്ത്യയില്‍: ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തി