in ,

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വാര്‍ഷിക കലണ്ടര്‍ പ്രകാശന ചടങ്ങില്‍ നിന്ന്

ദോഹ; ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ(ഐഎസ്‌സി) വാര്‍ഷിക കലണ്ടര്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റിയുമായി നടത്തിയ യോഗത്തിനിടെയായിരുന്നു പ്രകാശനം. സ്‌പോര്‍ട്‌സ് സെന്റര്‍ പത്ത് വെവ്വേറെ ഗെയിംസ് വിഭാഗങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ഐഎസ്‌സി പ്രസിഡന്റ് നിലാഷ്ങു ഡെ അറിയിച്ചു.

ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ്, ഗോള്‍ഫ്, അക്വാട്ടിക്‌സ് വാട്ടര്‍ സ്‌പോര്‍ട്‌സ്, ടേബിള്‍ ടെന്നീസ്, ടെന്നീസ് ബാഡ്മിന്റണ്‍, യോഗ ഫിറ്റ്‌നസ്, ലേഡീസ് ഗെയിംസ് എന്നീ വിഭാഗങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. 35 സുപ്രധാന കായിക പരിപാടികളാണ് ഈയിനങ്ങളിലായി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 21ന് സ്‌പോര്‍ട്‌സ് എക്‌സലന്‍സ് ഡേ നടത്തുന്നതിന് പദ്ധതിയിടുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒന്‍പതാമത് ഷോറൂം എസ്ദാന്‍ ഒയാസിസില്‍ തുറന്നു

വടക്കന്‍ പ്രകൃതിവാതക പാടം വികസനം: ഫീഡ് കരാര്‍ നല്‍കി